ഡിസിസി പ്രസിഡന്‍റുമാർക്കായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കൈ കോർക്കുന്നു

കൊച്ചി : ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനം കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരനെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും ഒന്നിക്കുന്നു. ഗ്രൂപ്പുകള്‍ക്കതീതമായി പ്രസിഡന്‍റുമാരെ നിയമിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന എല്ലാ ജില്ലകളിലും ഗ്രൂപ്പിന് അധീതരായവരെ നിയമിക്കാനുള്ള ശ്രമമാണ് സുധീരന്‍നടത്തുന്നത്. ഇതിനിടെ ഗ്രൂപ്പില്ലാത്തവര്‍ ചേര്‍ന്ന് സൂധീര ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.

ഈ നീക്കത്തെയാണ് ഒത്തൊരുമയോടെ തകര്‍ക്കാന്‍ എ, ഐഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. കാലാ കാലങ്ങളായി വീതംവച്ചിരുന്ന  തങ്ങളുടെ കുത്തകകള്‍ തകര്‍ക്കാനും ആധിപത്യം സ്ഥാപിക്കാനുമാണ്
സൂധീരന്‍ ശ്രമിക്കുന്നതെന്നാണ് ഇരു ഗ്രൂപ്പുകളുടെയും പരാതി.
തിരുവനന്തപുരത്ത് ശരത്ചന്ദ്രപ്രസാദ്, കൊല്ലത്ത് പി.സി. വിഷ്ണുനാഥ്,
ആലപ്പുഴയില്‍ എം. ലിജു, കോട്ടയത്ത് ലതിക സുഭാഷ്, ഇടുക്കിയില്‍ ഡീന്‍
കുര്യാക്കോസ്, തൃശൂരില്‍ ടി.എന്‍.പ്രതാപന്‍, കോഴിക്കോട് സിദ്ദിഖ്,
കണ്ണൂരില്‍ സതീശന്‍ പാച്ചേനി തുടങ്ങിയവരുടെ കാര്യത്തില്‍ ഏതാണ്ട്
ധാരണയായി.

പാലക്കാട് എ.വി. ഗോപിനാഥനും കാര്യമായ എതിര്‍പ്പില്ല. എന്നാല്‍
കൊല്ലത്ത് വിഷ്ണുനാഥിനെ പറ്റില്ലെന്നാണ് സുധീരന്‍ പറയുന്നത്. അതേ പോലെകോഴിക്കോട് സിദ്ദിഖിനെയും സുധീരന്‍ അംഗീകരിക്കുന്നില്ല. അങ്ങനെയങ്കില്‍ടി.എന്‍.പ്രതാപനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെനിലപാട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലയായ കോട്ടയത്ത് എല്ലാവർക്കും പ്രീയങ്കരിയായ ലതിക സുഭാഷിന്‍റെ പേരാണ് ഉയർന്ന് കേൾക്കുന്നത്.കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പേര് ഉയർന്ന് വന്നെങ്കിലും ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമില്ല.

എ ഗ്രൂപ്പില്‍ നിന്നും നിലവില്‍ ആരും ഇല്ലാതെ പോയതോടെയാണ് ലതികയുടെ പേര് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. ഐ ഗ്രൂപ്പ് ഈ സ്ഥാനം നോക്കിയെങ്കിലും സ്വന്തം തട്ടകം വിട്ടുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായില്ല. ജോസഫ് വാഴയ്ക്കനെയാണ് ഐ ഗ്രൂപ്പിന്‍റെ പ്രധാനപരിഗണനയിൽ ഉണ്ടായിരുന്നത്. ഈ മാസം അവസാനത്തോടെ എഐസിസിക്കു മുമ്പാകെ പുതിയ ലിസ്റ്റ് കെപിസിസി
സമര്‍പ്പിക്കും. എഐസിസി ലിസ്റ്റ് അംഗീകരിച്ചാല്‍ പല ജില്ലകളിലും
ഗ്രൂപ്പുകള്‍ക്കുള്ളില്‍ വിള്ളലും പൊട്ടിത്തെറിയുമുണ്ടാകും. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനാണ് പ്രഥമപരിഗണന. ഇത് മുന്നിൽ കണ്ട് ഡീൻ ഇടുക്കിയിലേക്ക് സ്ഥാനം മാറിക്കഴിഞ്ഞു.  ഈ മാസം അഞ്ചിന് മുമ്പ് പ്രഖ്യാപനമുണ്ടാകണമെന്നാണ്  രാഹുൽ ഗാന്ധി നിർദേശിച്ചിരിക്കുന്നത്.