ഇന്‍സ്റ്റഗ്രാം വഴി ഇനി ഷോപ്പിങും നടത്താം

Colorful shopping bags standing in row

ന്യുയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം വഴി ഇനി ഷോപ്പിങും നടത്താം . ഫെയ്‌സ്ബുക്കിന്റെ ഫോട്ടാ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഷോപ്പിങിനുള്ള സംവിധാനവും ഫെയ്‌സ്ബുക്ക്കൂ ട്ടിചേര്‍ക്കുന്നു. അമേരിക്കയിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക.

റീടെയില്‍ വില്‍പനക്കാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. അവര്‍ക്ക് തങ്ങളുടെ 5 ഉല്‍പ്പന്നങ്ങള്‍ വരെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളിലുടെ കാണിക്കാം. ഇതുമായി ബന്ധപ്പെട്ട ടാഗുകളിലൂടെയാണ് ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക. ‘ഷോപ്പ് നൗ’ എന്ന ഇന്‍സ്റ്റഗ്രാമിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഷോപ്പിങ് വെബ്‌സൈറ്റിലേക്ക് പോകാന്‍ സാധിക്കും. പിന്നീട് ഈ വെബ് സൈറ്റ് വഴി നമുക്ക് ഷോപ്പ് ചെയ്യാം.

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഉള്ള ഇന്നത്തെ കാലത്ത് ഉപഭോക്താക്കളെ ഇന്‍സ്റ്റഗ്രാമില്‍ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തതെന്നാണ് ലഭിക്കുന്ന സൂചന. അമേരിക്കയിലെ ഇരുപതോളം റീടെയില്‍ കമ്പനികളുമായാണ് ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക്ക രാര്‍ ഒപ്പിട്ടത്.