മികച്ച പ്രതികരണവുമായി ഷവോമി എംഐ നോട്ട് 2 വിപണി കീഴടക്കുന്നു

ബിജിംങ്: വിപണിയില്‍ മികച്ച പ്രതികരണം നേടി ഷവോമി എംഐ നോട്ട് 2. കഴിഞ്ഞ വാരമാണ് ഐഐ മാക്‌സിന് ഒപ്പം ഷവോമി ചൈനയില്‍ എംഐ നോട്ട് 2 അവതരിപ്പിച്ചത്. കേര്‍വ്ഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭിക്കുക. ഫ്‌ളാഷ് സെയിലിന് മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം നല്‍കിയ ഷവോമിക്ക് മികച്ച പ്രതികരണം കിട്ടിയിരുന്നു. ഫ്‌ളാഷ് സെയിലില്‍ 50 സെക്കന്റ് കൊണ്ടാണ് മുഴുവന്‍ ഫോണും വിറ്റു തീര്‍ന്നത്. ഷവോമി അവതരിപ്പിച്ച എംഐ നോട്ട്, എംഐനോട്ട് പ്രോ എന്നിവയുടെ പിന്‍മുറക്കാരനാണ് എംഐ നോട്ട് 2 ഇറക്കിയത്.

5.7 ഇഞ്ച് എഎംഒഎല്‍ഇഡി സ്‌ക്രീനില്‍ എത്തുന്ന ഫോണിന്റെ, ശേഷി നിര്‍ണ്ണയിക്കുന്നത് സ്‌നാപ് ഡ്രാഗണ്‍ 821 64ബിറ്റ് ക്വാഡ് കോര്‍ പ്രോസ്സസറാണ്. പ്രധാന ക്യാമറ 22 എംപിയാണ്. ഒപ്പം 4500 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്, ഒപ്പം 4ജിബി റാം ശേഷിയും, 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് എംഐ നോട്ട് 2 എത്തുന്നത്. ചൈനയില്‍ 27,000 രൂപയ്ക്ക് അടുത്ത വിലയാണ് ഈ ഫോണിനുണ്ടാകുക. ഇന്ത്യന്‍ വിപണിയിലും ഏകദേശം ഇതേ വില തന്നെ എംഐ നോട്ട് 2 നു പ്രതീക്ഷിക്കാം.