ഇ-മെയില്‍ വിവാദം: ഹിലരിക്കെതിരേ അന്വേഷണമില്ലെന്ന് എഫ്.ബി.ഐ

Former U.S. Secretary of State Hillary Clinton takes part in a Center for American Progress roundtable discussion on "Expanding Opportunities in America's Urban Areas" in Washington.

യു.എസ്: ഇ-മെയില്‍ വിവാദത്തില്‍ വെട്ടിലായ അമേരിക്കല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) ക്ലീന്‍ ചിറ്റ്. ഹിലരിക്കെതിരേ അന്വേഷണമില്ലെന്നും ഹിലരിയുടെ ഇ-മെയില്‍ ഉപയോഗത്തില്‍ കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എഫ്.ബി.ഐ ഡയരക്ടര്‍ ജെയിംസ് കോമെ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ഹിലരിക്കനുകൂലമായ വിധി.

ഹിലരി നേരത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഇ-മെയില്‍ അയക്കുന്നതിന് സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചെന്നാണ് ആരോപണം. ഇത് അശ്രദ്ധ മൂലമാണെന്നും ഇതില്‍ തെറ്റില്ലെന്നുമാണ് എഫ്.ബി.ഐ ആവര്‍ത്തിച്ചത്.

ക്ലീന്‍ചിറ്റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വലിയ മുന്നേറ്റണുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വൃത്തങ്ങള്‍. നാളെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അമേരിക്കയില്‍ തെരഞ്ഞെടുപ്പിന് വീറും വാശിയും വര്‍ദ്ധിച്ചപ്പോള്‍ ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ ഹിലരിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ട്രംപിനേക്കാള്‍ രണ്ട് പോയിന്റ് മുന്നിലാണ് ഹിലരിയുള്ളത്.