പോകാം നമുക്ക് കുമ്പനാട് ജെറിയാട്രിക് വില്ലേജിലേക്ക്

പ്രായമായവരെ പരിചരിക്കുന്ന ഹോം നഴ്‌സുമാരുടെ ക്രൂരതകളെക്കുറിച്ചുള്ള കഥകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴാണ് ആശുപത്രി വളപ്പിലെ ഈ സ്‌നേഹാലയത്തെക്കുറിച്ച് നാം കൂടുതല്‍ അറിയേണ്ടത്.

-ഹരി ഇലന്തൂര്‍-

കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം 60 വയസ്സുകഴിഞ്ഞവരാണ്. ആരോഗ്യ രംഗത്ത് കേരളം ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും വൃദ്ധരുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി വേണ്ടത്ര സൗകര്യങ്ങളോ പ്രത്യേക ആരോഗ്യപദ്ധതികളോ ഇന്ന് സംസ്ഥാനത്തില്ല. വിദേശരാജ്യങ്ങളിലേക്കുളള കുടിയേറ്റവും പുതിയ തൊഴില്‍ മേഖലകള്‍ അന്വേഷിച്ചുളള ചെറുപ്പക്കാരുടെ പ്രയാണവും നിമിത്തം പ്രായമായവരെ നോക്കാനോ പരിചരിക്കാനോ സംവിധാനമില്ല. കുറേ ഓള്‍ഡ് ഏജ് ഹോമുകള്‍ ഇവിടെയുണ്ട്. കേവലം കഴിഞ്ഞു കൂടലിന്റെ കേന്ദ്രങ്ങളാണിവ. ഇവിടെ താമസ്സിക്കുന്നവര്‍ അനുഭവിക്കുന്ന നിരവധി പീഡന അനുഭവങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ മലയാളികള്‍ പോയിട്ടുളള ഗ്രാമമാണ് പത്തനംതിട്ട ജില്ലയിലെ കുമ്പനാട്.ബാങ്കുകളില്‍ വന്‍ വിദേശനിക്ഷേപമുളള പ്രദേശമാണിത്. സമൃദ്ധിയുടെ പ്രതീകമാണ് കുമ്പനാട്. ഒറ്റപെട്ടു ജീവിക്കുന്ന പ്രായമായ മാതാപിതാക്കളെ പരിചരിക്കാനോ ശുശ്രൂഷിക്കാനോ കഴിയാതെ വരുന്ന ഒരുപാട് സംഭവങ്ങള്‍ ഇവിടെയുണ്ട്. മനസ്സില്ലാഞ്ഞതല്ല, സാഹചര്യമാണ് പലപ്പോഴും കുറ്റവാളി. ഇത്തരം പ്രശ്‌നങ്ങള്‍ക്കാണ് മാര്‍ത്തോമ സഭയുടെ കീഴിലുളള കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി നൂതന പരിഹാരം പ്രയോഗികതലത്തില്‍ കൊണ്ടുവന്നത്. അന്തരിച്ച അലക്‌സാണ്ടര്‍ മാര്‍ത്തോമ മെത്രോപൊലീത്തയുടെ സ്മരണാര്‍ത്ഥം വൃദ്ധര്‍ക്കായി ഒരു ജീവനാരോഗ്യ പദ്ധതി. ഫെലോഷിപ്പ് ആശുപത്രി വളപ്പില്‍ തന്നെയാണ് ഈ ഓള്‍ഡ് ഏജ് ഹോം. കേരളത്തില്‍ ആശുപത്രി വളപ്പിലെ ഏക വൃദ്ധസദനമാണിത്. രോഗങ്ങള്‍ അലട്ടുന്ന പ്രായമായവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പദ്ധതിയായി ഇത് വളരെപെട്ടന്ന് തന്നെ മാറി.
ഓരോരുത്തരുടേയും ഇഷ്ടമനുസരിച്ച് ഭക്ഷണം,ചിക്തസ,സുരക്ഷിതത്വം ഇങ്ങനെ ഒരു കുടൂംബത്തില്‍ ലഭിക്കാവുന്ന പരിചരണമെല്ലാം പ്രായമായവര്‍ക്ക് ഇവിടെ നല്‍കുന്നുണ്ട്.

മാതാപിതാക്കളോടൊപ്പം താമസിച്ച് അവരെ പരിചരിക്കുവാന്‍ കഴിയാത്ത മക്കള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ കുടുംബാന്തരീക്ഷതുല്യമായ പരിചരണത്തോടുകൂടി താമസിപ്പിക്കുന്നതിന് ഈ സെന്‍ര്‍ അനുയോജ്യമാണ്. 70 വയസ്സിനുമുകളില്‍ പ്രായമുളള ആര്‍ക്കും ഇവിടെ പ്രവേശനം ലഭിക്കും. ഓരോരുത്തരുടേയും ഇഷ്ടത്തിന് അനുസൃതമായി ഡയറ്റീഷ്യന്‍മാരുടെ മേല്‍നോട്ടത്തില്‍ ഭക്ഷണം പാകം ചെയ്ത് അവരുടെ മുറിയില്‍ എത്തിച്ച് നല്കുന്നു എന്നതും ഇവിടത്തെ പ്രത്യേകതയാണ്. പ്രര്‍ത്ഥനയ്ക്കും ആരാധനയ്ക്കും,ധ്യാനത്തിനും പ്രത്യേക സൗകര്യങ്ങള്‍. കൗണ്‍സിലിങ്ങിനും വിനോദത്തിനുമുളള സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. എസി, നോണ്‍ എസി സിംഗിള്‍ റൂം, ഡബിള്‍ റൂം, നാലുപേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി ഇങ്ങനെയാണ് ഇവിടെ റൂമുകള്‍ ഒരുക്കിയിരിക്കുന്നത്. ബന്ധുക്കള്‍ക്ക് പ്രീയപ്പെട്ടവരോടൊപ്പം താമസിക്കാന്‍ ഗസ്റ്റ് റൂമുകളും ഉണ്ട്.

അംഗവൈകല്യമുളളവര്‍ക്കും കിടപ്പിലായവര്‍ക്കും മുഴുവന്‍ സമയവും പ്രത്യേകം പരിശീലനം ലഭിച്ച ജറിയാട്രിക് നേഴ്‌സുമാരുടെ സേവനവും ഇവിടത്തെ മാത്രം പ്രത്യകതയാണ്. ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റിആശുപത്രിയോട് ചേര്‍ന്നാണ് ഈ സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത് എന്നത് രോഗികളായ അന്തേവാസികള്‍ക്ക് എല്ലാ വിഭാഗത്തില്‍പെട്ട ഡോക്ടര്‍മാരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കാന്‍ സഹായകരമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റ്റി.പി.ഫിലിപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ (0469-2664780, 2744900, 9447207277)