നോട്ട് ക്ഷാമം: ട്രക്കുകള്‍ ഓട്ടം നിര്‍ത്തുന്നു

നോട്ട് ക്ഷാമം രൂക്ഷമായതോടെ ഡീസലടിക്കാന്‍ പണമില്ലാതെ 20 ലക്ഷം ട്രക്കുകള്‍ ഹൈവേകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് 30 ലക്ഷം ട്രക്കുകളാണ് നിരത്തിലൂടെ ഓടുന്നത്. രാജ്യവ്യാപകമായ ചരക്കു നീക്കത്തിന്റെ 60 ശതമാനത്തോളം ട്രക്കുകളിലൂടെയാണ് റോഡ് മാര്‍ഗം എത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കു പുറമെ നിര്‍മ്മാണ സാമഗ്രികള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ ലോറികളിലൂടെയാണ് എത്തിക്കുന്നത്. ഏതാണ്ട് ഒരു കോടി വാഹനങ്ങള്‍ പ്രതിദിനം ഇന്ത്യന്‍ റോഡുകളിലുടെ സഞ്ചരിക്കുന്നുണ്ട്. നോട്ട് ക്ഷാമം മൂലം ഇന്ധന മടിക്കാനാവാതെ പകുതിയിലധികം വാഹനങ്ങള്‍ നിരത്തുകളില്‍ കിടക്കുകയാണ്. നോട്ട് ക്ഷാമത്തിന് പരിഹാരം രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായില്ലെങ്കില്‍ ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാകാനിടയുണ്ടന്ന് സൂചനകള്‍ ഉയര്‍ന്നിട്ടുണ്ട്.