മുന്‍ഷി വേണു രോഗക്കിടക്കയില്‍ – ചികിത്സാ സഹായം തേടുന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ മുന്‍ഷി വേണു കിഡ്‌നി രോഗം ബാധിച്ച് സുമനസ്സുകളുടെ സഹായം തേടുകയാണ്. രോഗം മൂര്‍ഛിച്ച് ചികിത്സിക്കാന്‍ വഴിയില്ലാതെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലാണ്. 75 ഓളം സിനിമയില്‍ അഭിനയിച്ച അദ്ദേഹത്തെ സിനിമ സംഘടനകളും കാര്യമായി സഹായിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാസത്തില്‍ 12 ഡയാലിസിസ് വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. രോഗങ്ങള്‍ക്കിടയിലും പല സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

ഇപ്പോള്‍ മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണ് വേണു കഴിയുന്നത്. നാലായിരം രൂപ ചെലവ് വരുന്ന ഡയാലിസ് നടത്താന്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കലാകാരന്‍.
ഇദ്ദേഹത്തെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്
ചാലക്കുടി ആനമല ജംഗ്ഷനിലുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ ചികിത്സക്കായി പണം നിക്ഷേപിക്കാം.
85971011OOOOO85 എന്ന അക്കൗണ്ടിലേക്ക് അയക്കാം.
lFSC Code – BKID ooo 8597
ഫോണ്‍ 98470 15436