സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചു. നവംബര്‍ 15 മുതല്‍ അഞ്ചുദിവസത്തേക്കാണ് മാറ്റിവെച്ചത്. 20ാം തീയതിമുതല്‍ നറുക്കെടുപ്പ് പുനരാരംഭിക്കും.
നോട്ടുകളുടെ ക്ഷാമം കാരണം വില്‍പ്പന നടക്കാത്തതാണ് നറുക്കെടുപ്പ് മാറ്റിവെയ്ക്കലിലേക്ക് നയിച്ചത്.