സഹകരണസംഘങ്ങളെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: നോട്ടുമാറ്റത്തില്‍ സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. പഴയനോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സഹകരണസംഘങ്ങള്‍ക്ക് കള്ളപ്പണം കണ്ടെത്താന്‍ സംവിധാനമില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇളവനുവദിച്ചാല്‍ കള്ളപ്പണത്തിനെതിരായുള്ള നടപടികള്‍ അട്ടമറിക്കപ്പെടുമെന്ന് കേന്ദ്രം അറിയിച്ചു. ആര്‍.ബി.ഐയുടെ നിയമങ്ങള്‍ ഹരജിയില്‍ കേന്ദ്രത്തിനും റിസര്‍വ്വ് ബാങ്കിനും നോട്ടീസ് അയക്കും. ആര്‍.ബി.ഐ മാനദണ്ഡങ്ങള്‍ നിക്ഷേപകരെ ബാധിക്കുമെന്ന് സഹകരണസംഘങ്ങള്‍ കോടതിയെ അറിയിച്ചു.