നോട്ട് പിന്‍വലിക്കല്‍ – ഓണ്‍ലൈന്‍ മണിട്രാന്‍ഫര്‍ കന്പനികള്‍ക്ക് ലാഭക്കൊയ്ത്ത്

കേന്ദൃ സർക്കാരിൻറെ നോട്ട് പിൻവലിക്ക‌ൽ മൂലം  പെ ടി എം എന്ന ഓൺലൈൻ മണി ട്രാൻസഫർ കന്പനിക്ക് ഇപ്പോൾ ദിനം പ്രതി 50ലക്ഷം ഇടപാടുകൾ നടക്കുന്നുണ്ട്, ഉടൻ തന്നെ ഇരുപതിനാലായിരം കോടിയുടെ  വളർച്ച നേടുമെന്നുമാണ് കരുതുന്നത്
മൊബൈൽ പേമെൻറ് പ്ളാറ്റഫോം ആയ പെ ടി എം പ്രതി ദിനം അരക്കോടി ഇടപാടുകൾ എന്ന നേട്ടം കൈവരിച്ചു .പ്രതിദിനം ഇരുപത്തിനാലായിരം കോടി ഇടപാടുകൾ എന്ന, ഇന്ത്യയിലെ മറ്റു മൊബൈൽ പ്ളാറ്റഫോമുകൾക്ക് കൈവരിക്കാനാകാത്ത നേട്ടത്തിലേക്ക് കുതിക്കുകയാണ്  കന്പനി ഇപ്പോൾ .500,1000 രൂപ നോട്ടുകളുടെ പെട്ടന്നുള്ള  നിരോധവും, രണ്ടായിരം രൂപയുടെ ഒറ്റ നോട്ട് ഇറക്കിയുള്ള ആർ ബി ഐ  യുടെ പരിഷ്കരണങ്ങളും ആണ് ഈ വള‌‌‌ർച്ചക്ക് പിന്നിൽ.  ബാൻകുകൾക്കും  എ റ്റി എം  നു മുന്നിൽലെ  തിരക്കും  ഉപഭോക്താക്കളെ ഓൺലൈൻ  ഇടപാടുകളിലേക്ക് നയിച്ചു .പലരും ഡെബിറ്റ് ,ക്രഡിറ്റ് കാർഡുകൾക്ക് പകരം  പെ ടി എം വഴി ഇടപാടുകൾ നടത്താനാണ് താൽപ്പര്യപ്പെട്ടത് .
 ഓൺലൈൻ നിന്നും ഓഫ് ലൈൻ ആയി ഇടപാടുകൾ നടത്താനാകുന്ന  പ്ളാറ്റഫോം , ക്യൂ ആ‌ർ  കോഡ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ നടത്താനുള്ള സംവിധാനം  എന്നിവ മുൻപ് തന്നെ രാജ്യത്ത് പെ ടി എം അവതരിപ്പിച്ചിരുന്നു
കഴി‍‍‍‍ഞ്ഞ ഒരാഴ്ച്ചകൊണ്ട് എഴുനൂറ് ശതമാനം ആണ് പെ ടി എം നെറ്റ് ട്രാഫിക്കിൽ  നേടിയ വളർച്ച .പെ ടി എം വാലറ്റിൽ പണം ചേർത്തുകൊണ്ടുള്ള ഇടപാടുകൾക്ക് ആയിരം ശതമാനം  വർദ്ധനവുണ്ടായി .