മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്: അന്വേഷണം സന്തോഷ് കുമാറിന്

വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലുള്ള അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം എസ് സന്തോഷ് കുമാറിന് കൈമാറി. മാധ്യമ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കെതിരെയുള്ള 6 കേസുകളാണ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കുക. വഞ്ചിയൂര്‍ എസ് ഐ നേത്യത്വത്തിലുള്ള അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണ ചുമത ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം എസ് സന്തോഷ് കുമാറിനു നല്‍കിയത്.