ഇന്ത്യയിലേക്ക് പോകുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ഖത്തര്‍

നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കറന്‍സികള്‍ മാറ്റിവാങ്ങണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലേക്ക് പരമാവധി കൊണ്ടു പോകാവു കറന്‍സി പതിനായിരം ഡോളര്‍ വരെയാണ്. മണി എക്ചേഞ്ചുകളില്‍ നിന്നും നോട്ടുകള്‍ മാറുമ്പോള്‍ പുതിയ നോട്ടുകളാണ് ലഭിക്കുതെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്്. ചിക്തസയ്ക്കും വിനോദസഞ്ചാരത്തിനുമായി നിരവധി വിദേശികളാണ് ഖത്തറില്‍ നിന്ന്് ഇന്ത്യയിലേക്ക് എത്തുന്നത്.