സംയുക്തസമരത്തിനില്ലെന്ന് വി.എം.സുധീരന്‍

സഹകരണമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാറുമായി ചേര്‍ന്ന് സംയുക്തസമരത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. സമാന സമരമാകാം. ബി.ജെ.പിയുടെ അതേ പ്രവര്‍ത്തന ശൈലിയാണ് സി.പി.എമ്മിന്റേതും. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സഹകരണ സംഘങ്ങളെ തകര്‍ക്കാനാണ് സിപിഎം ശ്രമം. ഇത് ഉപേക്ഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സഹകരണ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കണം. ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ സമരം നടത്തണമെന്നും സുധീരന്‍ പറഞ്ഞു.