കരുണയുടെ വാതില്‍ തുറന്ന് സോണി അച്ചന്‍;  സൗജന്യ റേഷന്‍കട തുറന്ന് പുന്നത്തറ പളളി.

നോട്ട് പ്രതിസന്ധിക്കൊപ്പം റേഷന്‍കടകളില്‍ അരി കൂടി ലഭിക്കാതെ ഒരു ഗ്രാമം മുഴുവന്‍ ദുരിതത്തിലായ സാഹചര്യത്തിലാണ് പളളി വികാരിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു സഹായ പ്രവര്‍ത്തനത്തിന് കോട്ടയം ജില്ലയിലെ പുന്നത്തറ സെന്റ് തോമസ് വെള്ളാപളളി ഇടവക രംഗത്തെത്തിയത്. കാശും കാര്‍ഡുമില്ലാത്ത ഒരു റേഷന്‍ കട. ഇതാണ് ഇവര്‍ മുന്നോട്ട് വച്ച ആശയം. ഇത് അനുഗ്രഹമായത് പുന്നത്തറ ഗ്രമത്തിലെ നാനാജാതി മതസ്ഥരായ ഗ്രാമവാസികള്‍ക്കാണ്. 
 
അരിയും, ഉരുളകിഴങ്ങും, സവോളയുമാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. മുന്നൂറോളം കുടുംബങ്ങള്‍ക്ക് ഈ കാരുണ്യ സ്പര്‍ശം അനുഗ്രഹമായി. നോട്ട് പ്രതിസന്ധി വന്നതടെ ഏറെ ദൈനദിനതൊഴിലാളികള്‍ ഉളള ഗ്രമത്തിലെ പല കുടുംബങ്ങളും പട്ടിണിയിലാണ് എന്നറിഞ്ഞ പളളി വികാരി റവ.ഡോ.സോണി മുണ്ടുനടയ്ക്കലിന്റെ ആശയമായിരുന്നു സൗജന്യ റെഷന്‍ കട. ഇതില്‍ ഇടവകയിലെ മുഴുവന്‍ അംഗങ്ങളും കൈകോര്‍ത്തു. പത്ത് ചാക്ക് അരിയും രണ്ട് ചാക്ക് വീതം ഉരുളകിഴങ്ങും ഉളളിയുമാണ് വിതരണം ചെയ്തത്.  ഇത് വ്യാപാരികളും ഇടവക അംഗങ്ങളും നാട്ടുകാരും ഒത്ത് ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് സോണി അച്ചന്‍ പറയുന്നു. പളളി മുറ്റത്ത് എത്തി അളുകള്‍ സഹായം ഏറ്റുവാങ്ങി, ഏറെ സന്തോഷത്തോടെ.
 
വെള്ളാപള്ളി പള്ളിയിലെ സമൃദ്ധി പദ്ധതി പ്രകാരമുളള പിടി അരി ശേഖരണവും നടക്കുന്നുണ്ട്. ഞായറാഴ്ച്ചകളിലാണ് പിടി അരി ശേഖരണം. ഇതിലൂടെ ഇടവക ദത്തെടുത്തിരിക്കുന്ന 20ല്‍പരം കുടുംബങ്ങള്‍ക്ക് സഹായമെത്തുന്നുണ്ട്. വെള്ളിയാഴച്ചകളില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ആയിരം പൊതിച്ചോറുകളാണ് സോണി അച്ചന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. 
 
ഇടലകയുടെ നേതൃത്വത്തില്‍ സൗജന്യ് ചിക്തസാ ക്ലീനിക്കും തുറന്നു കഴിഞ്ഞു. നോട്ടു പ്രതിസന്ധി കാരണം പല ഗ്രമവാസികള്‍ക്കും ചിക്തസ ലഭിക്കുന്നില്ല എന്ന അറിവിനെ തുടര്‍ന്നാണിത്. ചിക്തസക്കൊപ്പം മരുന്നുകളും ഇവിടെ സൗജന്യമാണ്. രണ്ട് ഡോക്ടര്‍മാരുടെ സേവനമാണ് ഈ ക്ലീനിക്കില്‍ ലഭ്യമാക്കിയിരിക്കുന്നത്.
 
അതോടൊപ്പം വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആരുമില്ലാതെ ദുരിതത്തിലായവരെ സഹായിക്കുന്നതിനായുളള ഒരു പദ്ധതിയും സോണി അച്ചന്റെ നേത്യത്വത്തില്‍ ഈ ഇടവക ഇന്നു മുതല്‍ നടപ്പാക്കുന്നു. വാര്‍ധക്യ പെന്‍ഷനാണ് ഈ പദ്ധതിയുടെ ആദ്യ പടി. 
 
തങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ ഈ തലമുറക്കും വരും തലമുറക്കും മാതൃകയാകട്ടെ എന്ന പ്രര്‍ത്ഥനയിലാണ് സോണി അച്ചച്ഛനും ഇടവകാംഗങ്ങളും.