ആറന്മുള വിമാനത്താവള പദ്ധതി: സർക്കാർ ഉത്തരവുകളെല്ലാം പിൻവലിക്കും

തിരുവനന്തപുരം ∙ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളെല്ലാം പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്‍ഒസി, പങ്കാളിത്ത ഉത്തരവ്, വ്യവസായ മേഖലയായി പ്രഖ്യാപിച്ചുള്ള ഉത്തരവ് എന്നിവയാണ് പിന്‍വലിച്ചത്. 350 ഏക്കര്‍ സ്ഥലമാണ് വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.