മണി രാജിവെക്കേണ്ടെന്ന് കേന്ദ്രകമ്മിറ്റി

മന്ത്രി എംഎം മണി രാജി വെക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം.  വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന പാർട്ടി ഘടകമാണണെന്നാണ് കേന്ദ്ര  നിലപാട് .പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്  ഇക്കാര്യം വ്യക്തമാക്കിയത് .

കൊലക്കേസിൽ പ്രതിയായ മണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ അയച്ചെന്ന് പറയപ്പെടുന്ന കത്ത് കിട്ടിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവിന് പിന്നാലെ അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായി എംഎം മണി മന്ത്രി തൽ സ്ഥാനത്ത്  തുടരുന്നത് ശരിയല്ലെന്നും രാജിവെക്കണമെന്നും  പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്നാലെ കൊലക്കേസില്‍ പ്രതിയായ എംഎം മണി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത്  കേന്ദ്ര നേതൃത്വം  തീരുമാനം എടുക്കണമെന്നും  വിഎസ് കത്തിലൂടെ പാർട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടരുന്നത്.മണി മന്ത്രിയായി തുടരുന്നതിന്  എതിർ ശബ്ദങ്ങളൊന്നും  പാർട്ടിയിൽ നിന്നും വി എസ് അല്ലാതെ വേറെ ആരും ഉന്നയിച്ചിട്ടില്ല.

വിഎസിന്റെ കത്തിനെ രൂക്ഷമായി വിമർശിച്ച്  എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വൻ രംഗത്തു വന്നിരുന്നു. ധാര്‍മ്മികത പറയാന്‍ അവകാശമില്ലാത്തവരാണ് മണിയുടെ രാജി ആവശ്യപ്പെടുന്നതെന്നാണ്  വൈക്കം വിശ്വൻ്റെ പ്രതികരിച്ചത് .

വിഎസിന്റെ കത്തിനോട് പ്രതികരിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും ത്യാഗത്തിന്റെ പേര് പറഞ്ഞ് താന്‍ പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്നും എംഎം മണി തിരിച്ചടിച്ചിരുന്നു. അഞ്ചേരി ബേബി വധക്കേസില്‍ തനിക്ക് പങ്കില്ലെന്നും സംഭവം നടക്കുന്ന സമയത്ത് താന്‍ മിഡ്‌നാപ്പൂരിലായിരുന്നു എന്നുമാണ് മണി പറ‍‍‍ഞ്ഞത്  . അഞ്ചേരി ബേബി വധക്കേസില്‍ വിഎസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയാണെന്നും അന്ന് വിഎസ് ആയിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നും മണി തുറന്നടിച്ചിരിരുന്നു.

വർഷങ്ങളോളം വി.എസ് പക്ഷത്തെിന് ഒപ്പം നിന്നിരുന്ന എം എം മണി മൂന്നാർ വിഷയത്തെ തുടർന്നാണ് മറുകണ്ടം ചാടിയത് , . പിണറായി പക്ഷത്തോടൊപ്പം ചേർന്ന മണിയോടുള്ള വിഎസ് അച്യുതാനന്ദന്‍  വിദ്യോഷമാണ് കേന്ദ്രത്തിന് അയച്ച കത്തിന് പിറകിലെ കാരണം . വിവാദ പ്രസംഗത്തെ തുടർന്ന് വി സ്

മന്ത്രി എംഎം മണിയ രാജി വെക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം.  വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന പാർട്ടി ഘടകമാണണെന്നാണ് കേന്ദ്ര  നിലപാട് .പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്  ഇക്കാര്യം വ്യക്തമാക്കിയത് .

കൊലക്കേസിൽ പ്രതിയായ മണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ അയച്ചെന്ന് പറയപ്പെടുന്ന കത്ത് കിട്ടിയിട്ടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവിന് പിന്നാലെ അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായി എംഎം മണി മന്ത്രി തൽ സ്ഥാനത്ത്  തുടരുന്നത് ശരിയല്ലെന്നും രാജിവെക്കണമെന്നും  പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്നാലെ കൊലക്കേസില്‍ പ്രതിയായ എംഎം മണി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത്  കേന്ദ്ര നേതൃത്വം  തീരുമാനം എടുക്കണമെന്നും  വിഎസ് കത്തിലൂടെ പാർട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടരുന്നത്.മണി മന്ത്രിയായി തുടരുന്നതിന്  എതിർ ശബ്ദങ്ങളൊന്നും  പാർട്ടിയിൽ നിന്നും വി എസ് അല്ലാതെ വേറെ ആരും ഉന്നയിച്ചിട്ടില്ല.

വിഎസിന്റെ കത്തിനെ രൂക്ഷമായി വിമർശിച്ച്  എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വൻ രംഗത്തു വന്നിരുന്നു. ധാര്‍മ്മികത പറയാന്‍ അവകാശമില്ലാത്തവരാണ് മണിയുടെ രാജി ആവശ്യപ്പെടുന്നതെന്നാണ്  വൈക്കം വിശ്വൻ്റെ പ്രതികരിച്ചത് .

വിഎസിന്റെ കത്തിനോട് പ്രതികരിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും ത്യാഗത്തിന്റെ പേര് പറഞ്ഞ് താന്‍ പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്നും എംഎം മണി തിരിച്ചടിച്ചിരുന്നു. അഞ്ചേരി ബേബി വധക്കേസില്‍ തനിക്ക് പങ്കില്ലെന്നും സംഭവം നടക്കുന്ന സമയത്ത് താന്‍ മിഡ്‌നാപ്പൂരിലായിരുന്നു എന്നുമാണ് മണി പറ‍‍‍ഞ്ഞത്  . അഞ്ചേരി ബേബി വധക്കേസില്‍ വിഎസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയാണെന്നും അന്ന് വിഎസ് ആയിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നും മണി തുറന്നടിച്ചിരിരുന്നു.

വർഷങ്ങളോളം വി.എസ് പക്ഷത്തെിന് ഒപ്പം നിന്നിരുന്ന എം എം മണി മൂന്നാർ വിഷയത്തെ തുടർന്നാണ് മറുകണ്ടം ചാടിയത് , . പിണറായി പക്ഷത്തോടൊപ്പം ചേർന്ന മണിയോടുള്ള വിഎസ് അച്യുതാനന്ദന്‍  വിദ്യോഷമാണ് കേന്ദ്രത്തിന് അയച്ച കത്തിന് പിറകിലെ കാരണം . വിവാദ പ്രസംഗത്തെ തുടർന്ന്  പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നതും  വി എസ് മണിക്ക് എതിരായതിനാലാണ് .

മണി രാജി വെക്കേണ്ടത്തില്ലെന്ന കേന്ദ്ര നിലപാട് വി എസ് അച്യുതാനന്ദൻ്റെ പ്രഖ്യാപിത നിലപാടുകൾക്ക് എതിരാണ് . വി എസ് നോട് എന്നും പ്രത്യേക താത്പ്പര്യം കാത്ത് സൂക്ഷിച്ചിരുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തിൽ വിരുദ്ധ നിലപാട് എടുത്തത് ശ്രദ്ധേയമാണ് .വരും ദിവസങ്ങളിൽ വി എസ്ൻെ്റ പ്രതികരണങ്ങൾ എന്തായിരിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുക.