തൂക്കം 500 കിലോ: ഇമാനെ രക്ഷിക്കനൊരുങ്ങി മുംബൈയിലെ ആശുപത്രി

Eman, her sister Shaimaa.

500 കിലോയുള്ള ഈജിപ്തുകാരി ചികിത്സ തേടി ഇന്ത്യയിലേക്ക്

അത്യപൂർവ്വ ശസ്ത്രക്രിയക്ക് ഒരുങ്ങി മുംബൈയിലെ സെയ്ഫി ആശുപത്രി

25 വർഷമായി കിടക്കയിൽ കിടന്ന കിടപ്പിൽ  കഴിയുന്ന ഇമാൻ അഹമ്മദ് സ്വന്തം മുറിയിൽ വിട്ട് ഒരു ദീർഘ  യാത്രക്ക് ഒരുങ്ങുകയാണ് .അതും കുറച്ച് ദൂരമൊന്നുമല്ല  താൻ ജീവിക്കുന്ന നഗരമായ അലക്സാൺഡ്രിയ വിട്ട് 4500 കിലോമീറ്ററുകൾ താണ്ടി മുംബൈയിലേക്ക്. 36 വയസുള്ള ഇമാൻ അഫമ്മദിന് ഏകദേശം 500 കിലോയോളം ഭാരം  വരും ,അത് കുറക്കാനുള്ള ചികിത്സ തേടിയാണ് യാത്ര.സാധാരണ വിമാനങ്ങളിലൊന്നും യാത്ര ചെയ്യാനാകാത്തതിനാൽ പ്രത്യേക കാർഗോ വിമാനവും ബെഡും ഒക്കെയാണ് യാത്രക്കായി വേണ്ടിവരിക.
തൻ്റെ  പതിനൊന്നാമത്തെ വയസിൽ കിടപ്പിലായതാണ് ഇമാൻ അഫമ്മദ്.ശരീരദ്രവങ്ങൾ കാലിലും കൈകളിലും കെട്ടിക്കിടക്കുന്ന ലിംഫ് ഡെമ എന്ന് അപൂർവ്വ അസുഖത്തോടെയാണ് പ്രശനങ്ങളുടെയല്ലാം തുടക്കം.. അമിത വണ്ണം, ഹൈപ്പർ തൈറോയിഡ്, ശ്വാസകോശ രോഗം , പ്രമേഹം  ഇടക്കൊരു സ്ട്രോക്ക്…. പിന്നെയങ്ങോട്ട് രോഗങ്ങളുടെ നീണ്ട പട്ടികയായി.
ഈ അസുഖങ്ങൾക്ക് ചികിത്സ തേടി  ഇമാൻ്റെ സഹോദരി ഷൈമ ലോകം എമ്പാടുമുള്ള വിവധ ഡോക്ട്ടർമാരെ സമീപിച്ചു.അവരെല്ലാം ആവശ്യപ്പെട്ട ചികിത്സക്ക് ആവശ്യമായ തുക അഹമ്മദ് കുടുംബത്തിന് താങ്ങാനാവുന്നതിന് അപ്പുറം ആയിരുന്നു. ആ അന്വേഷണം അവസാനിച്ചത് മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ്.
500 കിലോയിൽ നിന്നും ഭാരം ഒരു സാധാരണ മനുഷ്യൻ്റെത് പോലെ ആക്കാൻ ഏറെ നീണ്ട ശസ്ത്രക്രിയകൾ വേണ്ടി വരും . ആറുമാസം ഇതിനു മാത്രമായി  ചിലവഴിക്കേണ്ടി വരും ശസ്ത്രക്രിയ കഴിഞ്ഞാലും  പല വട്ടം നാട്ടിലേക്കും തിരികെ ആശുപത്രിയിലേക്കും  യാത്രകൾ വേണ്ടി വരും 50 ലക്ഷം രൂപയെങ്കിലും ഇതിനായി ചെലവാകും എന്നാണ് ഒരു എകദേശ കണക്ക് .
എന്നാൽ ചികിത്സക്ക് പണം നൽകെണ്ട എന്ന് ആശുപത്രി അധികൃധർ അറിയിച്ചിട്ടുണ്ട് . 800 ചതുരസ്ര അടി വരുന്ന പ്രത്യേക മുറിയാണ് ഇമാനു വേണ്ടി ഒരുക്കുന്നത് .പല ഘട്ടങ്ങളായി മാത്രമെ ഈ ശസ്ത്രക്രിയ ചെയ്യാനാകു അതുകൊണ്ട് തന്ന  അപകട സാധ്യതയും  വളരെ കൂടുതലാണ്
. പൂർണ്ണമായും വിജയിക്കാനായാൽ ഇത് ഇന്ത്യൻ ചികിത്സാ രംഗത്തിന് ഒരു നാഴിക കല്ലായ മാറും .ഒരു ആഗോള ചികിത്സ ഡെസ്റ്റിനേഷൻ ആയി മാറാൻ ഒരുങ്ങുന്ന ഇന്ത്യക്ക്  ഇതിലീടെ വലിയ പ്രശസ്തിയാണ് ലഭിക്കാൻ പോകുന്നത് .