പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍. ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. ഹബീബ് മുഹമ്മദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ പ്രിന്‍സിപ്പലിനും പൊലീസിനും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. സഹകരിച്ചാല്‍ പരീക്ഷയില്‍ മാര്‍ക്കു കൂട്ടിയിടാമെന്നു പറഞ്ഞ് ശരീരത്ത് കടന്നുപിടിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.