ഈമാസം 20 മുതല്‍ ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാം; മാര്‍ച്ചോടെ പരിധി ഒഴിവാക്കും

ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന്  ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. ഫെബ്രുവരി  ഇരുപത് മുതൽ ആഴ്ച്ചയിൽ 50000 പിൻവലിക്കാം. മാർച്ച് പതിമൂന്നോടെ പരിധി ഒഴിവാക്കും

നോട്ട് നിരോധനത്തെ തുട‌ർന്ന് ബാങ്കിൽ നിന്നും  പണം പിന്‍വലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന   നിയന്ത്രണങ്ങളില്‍  റിസര്‍വ്വ് ബാങ്ക് ഇളവ് വരുത്തുന്നു . ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിൻവലിക്കാവുന്ന പണത്തിൻ്റെ പരിധി 24,000 രൂപയിൽ നിന്നും  50,000 ആക്കി ഉയർത്തും . മാര്‍ച്ച് 13ഓടെ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുമെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു.

സേവിംഗ് അക്കൗണ്ടുകളിലെ നിയന്ത്രണങ്ങളാണ്   ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചത് .നേരത്തെ കറന്റ് അക്കൗണ്ടിലെ നിയന്ത്രണങ്ങള്‍ റിസര്‍വ്വ് ബാങ്ക് ലഘൂകരിച്ചിരുന്നു.

റിസര്‍വ്വ് ബാങ്കിൻ്റെ പുതു വായ്പ നയം പ്രഖ്യാപിക്കവെയാണ്  പരിധി നീക്കാനുള്ള തീരുമാനവും അറിയിച്ചത്. നോട്ട് നിരോധനം വന്നതിന്  ശേഷമുള്ള ആദ്യ വായ്പാ നയമാണ് ഇന്ന് പ്രഖ്യപിച്ചത് .പലിശ നിരക്കുകളിൽ  മാറ്റമില്ലാതെ തുടരും

നോട്ട് നിരോധന ശേഷം ബാങ്കുകളില്‍ നിക്ഷേപം  വൻ തോതിൽ കൂടിയ സാഹചര്യത്തില്‍ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുമെന്ന്  വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നു