ജിയോയുടെ വരവ് പണി കിട്ടിയത് ഐഡിയക്ക്

നേരിടേണ്ടി വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട്ടം 

മുകേഷ് അംബാനിയുടെ ജിയോ വന്നതോടെ ഒട്ടുമിക്ക ടെലിക്കോം സർവ്വീസ് ദാദാക്കളും നഷ്ട്ടത്തിലായിരുന്നു . എന്നാൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഐഡിയക്ക് തന്നെ. നടപ്പു സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഐഡിയയുടെ വരുമാനത്തിൽ 385 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. മുൻ വർഷം ഇതേ സമയം 659 കോടി ആയിരുന്നു ഐഡിയയുടെ  ലാഭം .

2007 നു ശേഷം ലാഭത്തിൽ  തുടർച്ചായി ലാഭം   നേടിയ  ശേഷമാണ് ഐഡിയ താഴെ വീഴുന്നത്. ഐഡിയയുടെ മൊത്തം വരുമാനം 3.79 ശതമാനം ഇടിഞ്ഞ് 8662.7 കോടി രൂപയായി. ജിയോ വന്നതോടെ രാജ്യത്തെ ടെലികോം മേഖല തന്നെ മാറി. പലരും ജിയോയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ നിരക്കുകൾ കുത്തനെ കുറച്ചും ഓഫറുകൾ പ്രഖ്യാപിച്ചതും നഷ്ടം ഇരട്ടിയാക്കി.

അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ്ൻ്റെ കാര്യവും കഷ്ടത്തിലായി എന്നതാണ് രസകരമായ വസ്തുത  ഒക്ട്ടോബർ -ഡിസംബർ കാലഘട്ടത്തിൽ 531 കോടി രൂപയുടെ നഷ്ടം റിലയൻസ് കമ്മ്യൂണിക്കേഷൻസിന് ഉണ്ടായി.