നടിയെ അപമാനിച്ച സംഭവത്തില്‍ ദേശീയ വനിതാകമ്മീഷന്‍ ഇടപെടും.

നടി ആക്രമത്തിന് ഇരയായവിഷയത്തില്‍ സ്വമേധയാകേസെടുക്കാനൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍. ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി സംസ്ഥാന സര്‍ക്കാറിനും പോലീസിനും നോട്ടീസ് അയക്കുമെന്ന് അധ്യക്ഷ ലളിതാകുമാരമംഗലം പറഞ്ഞു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍സ്വന്തംനിലയ്ക്ക് അന്വേഷണംനടത്തും. കേരളത്തില്‍ ഇത്തരത്തില്‍ ഒരു ആക്രമണമുണ്ടായത് ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇതുമായിബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ലളിതാകുമാരമംഗലം വ്യക്തമാക്കി.