ബംഗുളുരു ടെസ്റ്റിൽ ഇന്ത്യക്ക്  വിജയം

  .പുണൈയിൽ തോൽപ്പിതിന് ഒസിസിനോട്  പകരം വീട്ടി.
ബംഗളൂരുവിൽ നടന്ന ഇന്ത്യ ഒസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ ആഥിഥേയർക്ക് വിജയം .
 രണ്ടാം ടെസ്റ്റില്‍ ഓസീസിനെ 75 റണ്‍സിനാണ്   തോല്‍പ്പിച്ചത് .നാല് മത്സരങ്ങളുള്ള പരമ്പരയിൽ  ഇന്ത്യ  ഇതോടെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത് .ഇതോടെ ഇരു ടീമുകളും ഒരോ മത്സരങ്ങൾ വീതം വിജയിച്ചു.
 188 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ബാറ്റിങ് നിരയെ അശ്വിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബോളർമാ‌ർ എറിഞ്ഞിടുകയായിരുന്നു.
 അശ്വിന് പിന്തുണയുമായി  ഇശാന്ത് ശർമയും ഉമേഷ് യാദവും എത്തിയതോടെ ഓസീസ്ൻ്റെ  കാര്യം തീരുമാനം ആയി .
12.4 ഓവറിൽ 41 റൺസ് വഴങ്ങിയാണ് അശ്വിൻ ആറു വിക്കറ്റുകൾ വീഴിത്തിയത്. ഉമേഷ് യാദവ് രണ്ടും, ഇശാന്ത് ശർമയും ജഡേജയും ഓരോ വിക്കറ്റും വീതം വീഴ്ത്തി
ബാറ്റിങ്ങ് ലൈനപ്പിന് പ്രശസ്തമായ ഇന്ത്യൻ ടീം
 രണ്ടാമിന്നിങ്സിലും   തകർന്നടിഞ്ഞിരുന്നു. നാലിന് 213 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 274 റൺസിനാണ് പുറത്തായത്. 63 റൺസ് എടുക്കുന്നതിനിടെ നഷ്ടമായത് ആറു വിക്കറ്റുകൾ. ഇന്നു ബാറ്റിങ് ആരംഭിച്ചപ്പോൾ പൂജാര(79), രഹാന(40) എന്നിവരായിരുന്നു ക്രീസിൽ. എന്നാൽ എന്നാൽ കണക്കൂകൂട്ടലുകളും പ്രതീക്ഷകളും തെറ്റിച്ച് സ്കോർ 238ൽവച്ച് അർധസെഞ്ചുറി തികച്ചയുടൻ രഹാനെ മടങ്ങി.തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതെ കരുൺ നായരും. 242ൽ വച്ച് 92 റൺസെടുത്ത പൂജാരയും മടങ്ങിയതോടെ ഇന്ത്യ  പരുങ്ങലിൽ ആയി.
പക്ഷെ ബോളർമാരുടെ  മികച്ച പ്രകടനത്തിലുടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു.