മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന്

മലപ്പുറം ലോക സഭാ മണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു .എപ്രിൽ 12 ന് പോളിങ്ങ് നടക്കും പതിനേഴാം തീയതി ഫല പ്രഖ്യാപനം നടത്തും . മലപ്പുറം മണ്ഡലത്തിലെ ലോക സഭാ പ്രതിനിധി ആയിരുന്ന  ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് .
മാര്‍ച്ച് ഇരുപത്തിനാലാണ്  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന  27ന് നടക്കും. പത്രിക പിന്‍വലിക്കുന്നിനുള്ള തീയതി മാര്‍ച്ച് 29 ആണ്.
അന്തരിച്ച തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍.കെ.നഗറിലും ഏപ്രില്‍ 12നാണ് ഉപതിരഞ്ഞെടുപ്പ്