അമേരിക്കയ്‌ക്കെതിരെ പോസ്റ്റ് ഇടുന്നവർ ശ്രദ്ധിക്കുക ; യു.എസ് വിസ ലഭിക്കാന്‍ ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണം

വാഷിങ്ടന്‍: യുഎസ് വീസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വീസയ്ക്കു അപേക്ഷിക്കുന്നവര്‍ ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണമെന്നതാണ് പുതിയ നിബന്ധന. മേയ് 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റാണു നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അഞ്ചുവര്‍ഷത്തെ ഇടപെടലുകളും 15 വര്‍ഷത്തെ ജീവചരിത്രവുമാണു വീസാ അപേക്ഷയുടെ കൂടെ നല്‍കേണ്ടത്.  പുതിയ നിയന്ത്രണം വീസ കിട്ടാനുള്ള കാലതാമസം വളരെ കൂട്ടുമെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്‍ പാസ്‌പോര്‍ട്ട് നമ്പരുകള്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, 15 വര്‍ഷത്തെ ജീവിതരേഖ, ജോലി, യാത്രാ വിവരങ്ങള്‍ തുടങ്ങിയവ ചോദിച്ചുവാങ്ങാം.