പെൺകുട്ടികളെ അപമാനിക്കുന്ന യൂണിഫോമുമായി ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂള്‍

കോട്ടയം:വിദ്യാർത്ഥിനികളെ അപമാനിക്കുന്ന തരത്തിൽ സ്‌കൂൾ യൂണീഫോം ഡിസൈൻ ചെയ്തു ഇഗ്ളീഷ് മീഡിയം സ്‌കൂൾ വിവാദത്തിലേക്ക്.സമൂഹമാധ്യമങ്ങളിൽ വന്ന യൂണീഫോം ചിത്രം ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു . വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ സ്‌കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്ത സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് പൊതുവെയുള്ള ആവശ്യം.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂള്‍ അധികൃതരാണ് കേരളത്തിന് തന്നെ നാണക്കേടാകുന്ന തരത്തില്‍ യൂണിഫോം ഡിസൈന്‍ ചെയ്ത് വിദ്യാര്‍ത്ഥിനികളെ ധരിപ്പിച്ചിരിക്കുന്നത്.
ഫോട്ടാഗ്രഫറായ സക്കറിയ പൊന്‍കുന്നം ഫേസ്ബുക്കിൽ ഈ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങൾ ഇത് ഏറ്റെടുത്തത്.എഫ് ബിയിൽ ഫോട്ടോ പോസ്റ്റ് ചെയ്തു അദ്ദേഹം കുറിച്ച വാക്കുകൾ . ‘ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക’.എന്ന കുറിപ്പോടു കൂടിയാണ് സക്കറിയ പൊന്‍കുന്നം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാ വർഷവും യൂണിഫോം വ്യത്യസ്തവും പുതിയ നിറങ്ങളും ആക്കുന്നതിന്റെ പിന്നിൽ സ്കൂൾ മാനേജ്മെന്റിന്റെ കച്ചവടക്കണ്ണുകളാണുളളത്.യൂണിഫോമിനുള്ള തുണി ഉണ്ടാക്കുന്നവരും അത് വിൽക്കുന്നവരും തമ്മിലുള്ള ഒത്തുകളി, അതിനാൽ യൂണിഫോമിന്റെ നിറവും, രൂപവും മാറ്റുന്നതിനെതിരേ പി ടി എ യിൽ ശക്തമായി മാതാപിതാക്കന്മാർ പ്രതികരിക്കണമെന്നാണ് ആവശ്യം.ദോഷകരമായ പ്രവണതകൾക്ക് എതിരേ പ്രതികരിക്കുവാൻ മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സജീവമായി രംഗത്തുണ്ട്