ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തില്‍ നടക്കുന്ന “അഭിഷേകാഗ്നി’ ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ബ്രോങ്ക്‌സിലുള്ള ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍, ബഹു. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തില്‍ നടക്കുന്ന “അഭിഷേകാഗ്നി’ ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.അമേരിക്ക, കാനഡ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് stmcc.org എന്ന വെബ്‌സൈറ്റിലൂടെ ധ്യാനത്തിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം ഉള്‍പ്പെടെ മൂന്നു ദിവസത്തെ ധ്യാനത്തിന് ഒരാള്‍ക്ക് എണ്‍പത് ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഡിസ്കൗണ്ട് നിരക്കില്‍ ഹോട്ടല്‍ താമസവും ബുക്ക് ചെയ്യാവുന്നതാണ്.

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും, അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കലും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stmcc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയ ദുരീകരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ഫാ. റോയിസണ്‍ മേനോലിക്കല്‍ 917 345 2610, ജോര്‍ജ് പട്ടേരില്‍ 914 320 5829, വിനു വാതപ്പള്ളി 914 602 2137.

Retreat-pic-768x1024