ഫോമ തെരഞ്ഞെടുപ്പ് 2020 : ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

 

ബിനോയി സെബാസ്റ്റ്യന്‍

ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോമയുടെ 2020ലെ രാജ്യാന്തര കണ്‍വന്‍ഷന്‍ ഡാലസില്‍ വച്ചു നടത്തുവാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.

കണ്‍വന്‍ഷന്‍ നടത്തിപ്പിനും മറ്റു ഭാവികാര്യങ്ങള്‍ക്കുമായി ചേര്‍ന്ന ജനറല്‍ ബോഡി യോഗം അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമാ മുന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനും നാഷണല്‍ കമ്മിറ്റിയംഗവുമായിരുന്ന ഫിലിപ്പ് ചാമത്തിലിനെ പ്രസിഡന്റ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തായും അദേഹം പറഞ്ഞു.

അടുത്ത രണ്ടു മാസത്തിനുള്ളില്‍ ടെക്‌സസ്, ഒക്‌ലഹോമ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് പ്രോവിന്‍സിലെ മലയാളികളായ വ്യവസായികളെ ഉള്‍പ്പെടുത്തികൊണ്ട് സമഗ്രമായ ഒരു യോഗം വിളിച്ചു ചേര്‍ക്കുവാനും ജനറല്‍ ബോഡി തീരുമാനിച്ചു.

നോര്‍ത്തമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദേശ മലയാളികളുടെ സാമുഹ്യസാംസ്ക്കാരിക സംഘടനയായ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന വിദേശമലയാളികളുടെ ഒരു സംയുക്ത സമിതി ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഒപ്പം കാലദേശാന്തരങ്ങള്‍ക്കും വര്‍ഗവര്‍ണ്ണഭിന്നതയ്ക്കും അതീതമായി വിദേശ സ്വദേശ മലയാളയികളുടെ വ്യവസായിക സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്കായി കൂട്ടായ ശ്രമങ്ങള്‍ക്കു നേതൃത്വമേകുമെന്നും അദേഹം പറഞ്ഞു. ഫോമയിലെ എല്ലാ അംഗ സംഘടനകളുടെയും നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ മലയാളികളുടെയും സമ്പൂര്‍ണ്ണ സഹകരണം അദേഹം അഭ്യര്‍ത്ഥിച്ചു.

അസോസിയേഷന്‍ സെക്രട്ടറി സാം മത്തായി,. ഫോമ സതേണ്‍ റീജിയണ്‍ ചെയര്‍മാന്‍ ബിജു തോമസ്, സജി നായര്‍, ഡാലസ് സ്‌ട്രൈക്കേഴ്‌സ് പ്രസിഡന്റ് സുനില്‍ തലവടി തുടങ്ങിയവര്‍ സംസാരിച്ചു.

Newsimg2_82743807