യുദ്ധമുന്നണിയിൽ ഏറ്റുമുട്ടലുകള്‍ക്ക് ഇനി വളയിട്ട കൈകളും

ന്യൂഡല്‍ഹി: യുദ്ധമുന്നണിയിൽ ഏറ്റുമുട്ടലുകള്‍ക്ക്
ഇനി വളയിട്ട കൈകളും .സൈന്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും സ്ത്രീകളെ നിയോഗിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.സൈന്യത്തില്‍ ജവാന്മാരായി സ്ത്രീകളെ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ആദ്യം സ്ത്രീകളെ സൈനിക പൊലിസ് ആയിട്ടാവും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും ഓപറേഷനുകള്‍ക്കും ഉപയോഗിക്കും. ജവാന്മാരായി സ്ത്രീകളെ നിയമക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ നടപടികള്‍ നേരത്തെ തന്നെ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.