ലണ്ടന് പിന്തുണയുമായി ട്രംപ്

വാഷിങ്ടണ്‍: ബ്രിട്ടനു പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ‘യു.കെക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ അതെല്ലാം യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ക്കൊപ്പം. ദൈവം അനുഗ്രഹിക്കട്ടേ’.കൂടാതെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസിലെ യാത്രാ നിരോധനം പുന:സ്ഥാപിക്കണമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പരോക്ഷമായി ട്രംപ് ആവശ്യപെട്ടിട്ടുണ്ട് .
മധ്യ ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടായത്. ആറു പേര്‍ക്കു ജീവന്‍ നഷ്ടമായെന്നാണു വിവരം. മൂന്ന് അക്രമികളെ സുരക്ഷാസേന വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.യു.കെ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്‍കാന്‍ യു.എസ് തയാറാണ്. എല്ലാ അമേരിക്കക്കാരും യു.കെയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.