ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ഓട്ടോറിക്ഷയില്‍ ക്രൂരപീഡനത്തിനിരയായി യുവതി

 

ഗുഡ്ഗാവ്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ക്രൂരപീഡനത്തിനിരയായി 23കാരി.ഹരിയാനയിലാണ് സംഭവം. . സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
മേയ് 29 ന് ഹരിയാനയില്‍ നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്.

ഭര്‍ത്താവ് ജോലിക്കുപോയിരുന്ന സമയത്തു രാത്രിയില്‍ യുവതി അയല്‍ക്കാരുമായി വഴക്കിട്ടു. തുടര്‍ന്നു ഖണ്ട റോഡിലെ രക്ഷിതാക്കളുടെ വീട്ടിലേക്കു പോകാനായി വീട്ടില്‍ നിന്നിറങ്ങി റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ മൂന്നംഗസംഘം ഓട്ടോയിലേക്കു ബലമായി വലിച്ചുകയറ്റി. കുഞ്ഞിനെ യുവതിയുടെ കയ്യില്‍നിന്നും പിടിച്ചെടുത്തു അക്രമികള്‍ റോഡിലേക്കു വലിച്ചെറിഞ്ഞു. തുടര്‍ന്നായിരുന്നു പീഡനമെന്നു യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.