ചിക്കാഗോ മലയാളീ പിക്‌നിക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിമ്മി കണിയാലി

ചിക്കാഗോ യിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സകല മലയാളികള്‍ക്കുമായി ചിക്കഗോമലയാളീ അസോസിയേഷന്‍ ഒരുക്കുന്ന ചിക്കാഗോ മലയാളീ പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും പിക്‌നിക് കണ്‍വീനര്‍ സണ്ണി മൂക്കെട്ടും അറിയിച്ചു. ജൂണ്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ വൈകുന്നേരം ആറുവരെ ഡെസ്‌പ്ലെയ്‌നിസിലുള്ള ബെന്‍ഡ് ലെയ്ക്ക് പാര്‍ക്കില്‍ (Bend lake Park, Golf and Bender Road) വച്ചു പിക്‌നിക് നടത്തപ്പെടും.

സാധാരണ വിവിധ വില്ലേജുകളുടെയോ, താലൂക്കുകളുടേയോ അടിസ്ഥാനത്തിലുള്ള പിക്‌നിക്കുകള്‍ ഷിക്കാഗോയില്‍ പതിവാണ്. എന്നാല്‍ ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ കേരളീയര്‍ക്കും ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ പ്രാദേശികമായ വിഭാഗീയ ചിന്തകളില്ലാതെ നമ്മുടെ കേരളം, നാമെല്ലാം മലയാളികള്‍ എന്ന സാഹോദര്യത്തിന്റെ വികാരമുണര്‍ത്തുവാന്‍ ഈ പിക്‌നിക് സഹായിക്കമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

പിക്‌നിക് കമ്മിറ്റി യില്‍ സണ്ണി മൂക്കെട്ട് (കണ്‍വീനര്‍) , മനു നൈനാന്‍, ജോഷി മാത്യു പുത്തൂരാന്‍, സഖറിയ ചേലക്കല്‍ എന്നിവരാണുള്ളത് . കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്ക്കും പങ്കെടുക്കാവുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും ആഹഌദം പകരുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .വിവിധ തരം മത്സരങ്ങളും കളികളും രുചികരമായ ഭക്ഷണങ്ങളും സുലഭം ആയിരിക്കും . മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക് സമ്മാനങ്ങളും നല്‍കുന്നതായിരിക്കും

ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്തു , ഷാബു മാത്യു, അച്ചന്കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍ . ജേക്കബ് മാത്യു പുറയംപള്ളി, ജോഷി വള്ളിക്കളം, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍ , ഷിബു മുളയാനിക്കുന്നേല്‍ , സ്റ്റാന്‍ലി മാത്യൂ , സിബിള്‍ ഫിലിപ്പ്, ടോമി അമ്പേനാട്ട്, ബിജി സി മാണി എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡ് പിക്‌നിക് വിജയിപ്പിക്കാനാവശ്യമായ അവസാന മിനുക്കുപണികളില്‍ മുഴുകിയിരിക്കുകയാണ് .

ഗൃഹാതുരസ്മരണകളെ തൊട്ടുണര്‍ത്തുവാനും, പഴയതും പുതിയതുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുവാനും മറ്റു മലയാളികളെ പരിചയപ്പെടുവാനും അവസരം നല്‍കുന്ന ഈ പിക്‌നിക്കിലേക്ക് എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി മൂക്കെട്ട് (847 401 2742 ) , ജോഷി പുത്തൂരാന്‍ (630 544 7780) മനു നൈനാന്‍ ( 87 532 9384), സക്കറിയ ചേലക്കല്‍ (630 605 1172) എന്നിവരുമായോ മറ്റു ഭാരവാഹികളുമായോ ബന്ധപെടുക