മാപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: സാബു സ്കറിയ, ജയിംസ് ഏബ്രഹാം ടീം ജേതാക്കള്‍

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭഗത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജയിംസ് ഏബ്രഹാം, സാബു സ്കറിയ (ഷിക്കാഗോ) ടീം ജേതാക്കളായി. ഡാന്‍ ഫിലിപ്പ്, ജയിംസ് ദാനിയേല്‍ ടീം റണ്ണര്‍ അപ്പായി. മറ്റു വിഭാഗത്തില്‍ നവീന്‍ ഡേവിഡ്, ജോയല്‍ (ഫിലാഡല്‍ഫിയ) വിജയിച്ചു. ഇന്ത്യാനയില്‍ നിന്നുള്ള ജിനു, യാമല്‍ (ചമ്മാട്) ടീം റണ്ണര്‍അപ്പായി.

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 34 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുത്തു. രാവിലെ 8.30-നു നോര്‍ത്ത് ഈസ്റ്റ റാക്കറ്റ് ക്ലബിന്റെ കോര്‍ട്ടില്‍ വച്ചു അറ്റോര്‍ണി ജോസ് കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാപ്പ് പ്രസിഡന്റ് അനു സ്കറിയ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ലിജോ ജോര്‍ജ്, കോ- കണ്‍വീനര്‍ സാബു സ്കറിയ എന്നിവര്‍ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി.

Newsimg2_626024