ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ ഡാളസില്‍ മിന്നീ ഫുഡ് പാന്ററിയും അലന്‍ കമ്മ്യൂണിറ്റി ഔട്ട് റീച്ചും വഴി ഭക്ഷ്യവിതരണം നടത്തി

ഡാളസ്: ഡാളസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച വാക്കത്തോണ് വഴി സമാഹരിച്ച ധനമുപയോഗിച്ചു മിന്നീ ഫുഡ് പാന്ററി വഴി 6300 ല്‍ പരം ഭക്ഷ്യപ്പൊതികള്‍ വിതരണം നടത്തി. ഡാളസില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരായ പത്തു കുട്ടികള്‍ ചേര്‍ന്ന് തുടങ്ങിയ ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ ഡാലസില്‍ ഇതിനകം പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈ എടുത്തിട്ടുണ്ട്. ഈ സംഘടന കുട്ടികളില്‍ നേതൃത്വ പാടവം വളര്‍ത്തുന്നതിനോടൊപ്പം അവര്‍ വസിക്കുന്ന സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനും പ്രേരിപ്പിക്കുന്നു.

സംഭാവന സ്വീകരിച്ച ഡോക്ടര്‍ ഷെറില്‍ ജോണ്‍സന്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മനസ്സിലാക്കുവാന്‍ സമയം ചിലവഴിക്കുകയും ഇത്രയും ചെറുപ്പത്തില്‍ തന്നെ സമൂഹത്തിലുള്ള മറ്റുള്ളവരുടെ ആവശ്യം അറിഞ്ഞു അതിനായി തങ്ങളുടെ സമയവും പ്രയഗ്‌നവും ചിലവഴിച്ച

കുട്ടികളെ Newsimg2_93064962 Newsimg3_57371653 Newsimg4_54113872 Newsimg5_14854574

പ്രശംസിക്കുകയും ചെയ്തു.

ജാന്‍വി നായര്‍, ഹരി കൃഷ്ണകുമാര്‍, സിദ്ധാര്‍ഥ് നമ്പ്യാര്‍, ആന്യ കൃഷ്ണസ്വാമി, നയന നമ്പ്യാര്‍, രോഹിത് നായര്‍, വിഘ്‌നേഷ് നായര്‍, ദേവി നായര്‍, നികിത നമ്പ്യാര്‍, ഗൗരി നായര്‍, ലക്ഷ്മി കൃഷ്ണകുമാര്‍, വിഷ്ണു നായര്‍ എന്നിവരടങ്ങുന്ന ടീം ആണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ എന്ന സംഘടനക്ക് തുടക്കം കുറിക്കുകയും. ഈ സംഘടനയെ തങ്ങളുടെ സമയവും പ്രയത്‌നവും കൊണ്ട് വലുതാക്കി കൊണ്ടുവരികയും ചെയ്യുന്നത്.

മിന്നീ ഫുഡ് പാന്ററി പ്ലാനോയിലുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമ്പോള്‍, അലന്‍ കമ്മ്യൂണിറ്റി ഔട്ട് റീച് അലെന്‍ സിറ്റിയിലുള്ള കുട്ടികള്‍ക്ക് വേനല്‍ അവധിക്കാലത്തും ആഹാരം എത്തിക്കുവാനായി പ്രവര്‍ത്തിക്കുന്നു.

ഈ കുട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനായി ഇതേ ചിന്താഗതിയുള്ള മറ്റു കുട്ടികളെയും ക്ഷണിക്കുന്നതിനോടൊപ്പം ഈ സംരഭത്തിന് സംഭാവന നല്‍കിയ എല്ലാവരെയും ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ നന്ദി അറിയിച്ചു.