“ഇനി കുടിച്ചു മരിക്കാം”… പുതിയ മദ്യനയം പ്രഖ്യാപിച്ചു

തിരുവനതപുരം:ഇനി കുടിയന്മാർക്ക് യഥേഷ്ടം മദ്യം ലഭിക്കും .ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പുതിയ മദ്യനയത്തിലാണ് ഈ വ്യവസ്ഥ.മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്നും 23 ആക്കി ഉയര്‍ത്തി. അതു പോലെ വിദേശമദ്യം മുന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസം മേഖലയെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിലെ അഭ്യന്തരടെര്‍മിനലില്‍ മദ്യം ലഭ്യമാക്കും. അതു പോലെ ബാറുകളുടെ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണെന്ന് മുഖ്യമന്ത്രി. എന്നാല്‍, ഇത് ടൂറിസം മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 വരെയായിരിക്കും .

എന്നാൽ മദ്യനയത്തെ കോണ്‍ഗ്രസ്സ് ശക്തമായി എതിര്‍ക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍.മദ്യലഭ്യത കുറച്ച് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മദ്യനയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. യുഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിച്ചുകൊണ്ട് എല്‍.ഡി.എഫ് പുതിയമദ്യനയം കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയപാതയിലെ ബാറുകള്‍ തുറക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധിസമ്പാദിച്ച ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതി അംഗീകരിച്ച യു.ഡി.എഫിന്റെ മദ്യനയത്തെയാണ് അട്ടിമറിക്കുന്നത്.

സാമൂഹിക വിപത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നടപ്പിലാക്കിയ മദ്യനയത്തിന്റെ പേരില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മദ്യലോബി നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇടതുമുന്നണിയായിരുന്നു എന്നത് ഇപ്പോള്‍ വ്യക്തമായെന്നും എം.എം.ഹസന്‍ പറഞ്ഞു