പമ്പയുടെ മാതൃദിനാഘോഷവും കുടുംബ സംഗമവും വര്‍ണ്ണാഭമായി

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളുംസംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ പതിനാറുവര്‍ഷമായി പമ്പ തുടര്‍ന്നു പോരുന്ന മാതൃദിനാഘോഷവുംവാര്‍ഷികകുടുംബ സംഗമവും ഈ വര്‍ഷംമെയ് 13 ശനിയാഴ്ച നോത്ത്ഈസ്റ്റ്ഫിലാഡല്‍ഫിയായിലെകണ്‍സ്റ്റാര്‍ട്ടര്‍ ബാങ്ക്വറ്റ്ഹാളിലാണ്‌സംഘടിപ്പിച്ചത്.

പമ്പ പ്രസിഡന്റ്അലക്‌സ്‌തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.എസ് കോണ്‍ഗ്രസ്മാന്‍ ഡുവൈറ്റ് എവന്‍സ് മുഖ്യഅതിഥിയായിരുന്നു. ആശംസകള്‍ നേരാന്‍ പെന്‍സില്‍വേനിയസ്റ്റേറ്റ്‌സെനറ്റര്‍ജോണ്‍ സബറ്റീനി, ഫിലാഡല്‍ഫിയസിറ്റികണ്‍ട്രോളര്‍ അലന്‍ ബക്കോവിസ്റ്റ,് ഫിലാഡല്‍ഫിയസിറ്റിചീഫ് പോലീസ് ഇന്‍സ്‌ഫെറ്റര്‍ സിന്‍ഡിയ ട്രോര്‍സി, തമ്പി ചാക്കോ (ഫൊക്കാന പ്രസിഡന്റ്), ലീല മാരേട്ട്(ഫൊക്കാന വിമന്‍സ് ഫോറം), ട്രൈസ്‌സ്റ്റേറ്റ ്‌കേരളഫോറം ചെയര്‍മാന്‍ റോണിവറുഗീസ്എന്നിവരോടൊപ്പംവിവിധ സംഘടനകളെ പ്രധിനിധികരിച്ച്‌ബെന്നികൊട്ടാരത്തില്‍ (കോട്ടയം അസ്സോസിയേഷന്‍), ജോര്‍ജ്ജ്‌ജോസഫ് (ഫ്രണ്‍ട്‌സ്ഓഫ്തിരുവല്ല), സുരേഷ് നായര്‍ (ഫ്രണ്‍ട്‌സ്ഓഫ്‌റാന്നി), ജോര്‍ജ്ജ് നടവയല്‍ (പിയാനോ) എന്നിവരുംആശംസകള്‍ നേര്‍ന്നു.

അമ്മമാരെ അനുമോദിച്ചുകൊണ്‍ട് പമ്പയുടെയൂത്ത് പ്രതിനിധി അന്‍സൂ നെല്ലിക്കാലമാതൃദിനസന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരുപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്‍ട്‌സംസാരിച്ച കുമാരി അന്‍സൂ നെല്ലിക്കാല അമ്മമാരെ ഒരുദിവസം മാത്രംസ്‌നേഹിച്ചാലുംആദരിച്ചാലും പോരാ ജീവിതത്തിന്റെഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്‌നേഹവുംകരുതലും നല്‍കണമെന്നും പറഞ്ഞു.

പൊതുയോഗത്തില്‍വച്ച്‌ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോíുംമറ്റ്‌ഫൊക്കാന ‘ാരവാഹികള്‍ക്കുംസ്വീകരണംനല്‍കി. ഫിലാഡല്‍ഫിയായിലെ പൗരസമതി പ്രസിഡന്റ് തമ്പി ചാക്കോയെ പൊന്നാടഅണിയിച്ചു.

പമ്പ വിമന്‍സ് ഫോറത്തിന്റെഉത്ഘാടനം ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍മാന്‍ ലീലമാരേട്ട് നിര്‍വ്വഹിച്ചു. പമ്പ വിമന്‍സ് ഫോറംകോഡിനേറ്റര്‍ അനിതജോര്‍ജ്ജ്ആശംസകള്‍ നേര്‍ന്നു.

ഫാദര്‍ ഫിലിപ്പ്‌മോഡയില്‍സിന്റെ നേതൃത്വത്തില്‍തയ്യാറാക്കിയ പമ്പ ന്യൂസ്‌ലെറ്ററിന്റെ പ്രകാശനം പെന്‍സില്‍വേനിയസ്റ്റേറ്റ്‌സെനറ്റര്‍ജോണ്‍ സബറ്റീനി നിര്‍വ്വഹിച്ചു.

2017-ലെ പമ്പ കമ്യൂണിറ്റിസര്‍വ്വീസ്അവാര്‍ഡിന് അറ്റോര്‍ണി ബാബുവറുഗീസ്, എം.സി ചാക്കോഎന്നിവര്‍അര്‍ഹരായി.പെന്‍സില്‍വേനിയസ്റ്റേറ്റ്‌സെനറ്റര്‍ജോണ്‍ സബറ്റീനി അവാര്‍ഡുകള്‍ സമ്മാനിച്ചു.

ബാങ്ക്വറ്റ്‌കോഡിനേറ്റര്‍ജോര്‍ജ്ജ്ഓലിക്കല്‍ പൊതുയോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ്‌മോഡി ജേക്കബ് സ്വാഗതവും, ട്രഷറര്‍സുമോദ് നെല്ലിക്കാല നന്ദി പ്രകാശനവും നടത്തി. അമ്മമരെ അനുമോദിച്ചുകൊണ്‍ടും, ആദരിച്ചുകൊണ്‍ടും പൂക്കളും സമ്മാനങ്ങളും നല്‍കിയതോടൊപ്പം, പ്രസാദ് ബേബിയുടെ നേതൃത്വത്തില്‍അരങ്ങേറിയകലാപരിപാടിളില്‍ ഗാനാലാപനവും, അനിതജോര്‍ജ്ജും, മിനി എബിയുംചേര്‍ന്നൊരുക്കിയ ഫാഷന്‍ പരേഡും, ഫീലിപ്പോസ്‌ചെറിയാനും, ശോശാമ്മ ചെറിയാനും ചേര്‍ന്നവതരിപ്പച്ച കപ്പിള്‍സ് ഡാന്‍സും ആഘോഷങ്ങളെമികവുറ്റതാക്കി.

Newsimg2_16911871 Newsimg3_66272381 Newsimg4_7801468 Newsimg6_13177321