‘യു.ഡി.എഫിൻ്റെ മദ്യനയമാണ് യു.ഡി.എഫിനെ ക്ലിഫ് ഹൗസില്‍ നിന്ന് കന്‍റോണ്‍മെന്റ് ഹൗസിലെത്തിച്ചത്’; കെ . മുരളീധരന്‍

തിരുവനന്തപുരം: ‘യു.ഡി.എഫിൻ്റെ മദ്യനയമാണ് യു.ഡി.എഫിനെ ക്ലിഫ് ഹൗസില്‍ നിന്ന് കന്‍റോണ്‍മെന്റ് ഹൗസിലെത്തിച്ചതെന്നു കോൺഗ്രസ്സ് നേതാവും എം എൽ എ യുമായ കെ . മുരളീധരന്‍.

യു.ഡി.എഫ് ശക്തമായ സമരം നടത്തണം. യു.ഡി.എഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. മദ്യനയമാണ് യു.ഡി.എഫിനെ ക്ലിഫ് ഹൗസില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസിലെത്തിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.അതേസമയം, മദ്യനയത്തില്‍ യു.ഡി.എഫിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ത്രീ സ്റ്റാര്‍ മുതല്‍ മദ്യം വിളമ്പാമെന്ന എല്‍.ഡി.എഫിന്റെ പുതിയ മദ്യനയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അതു സ്വാഗതം ചെയ്തു കൊണ്ട് ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. യു.ഡി.എഫിന്റെ മദ്യനയം അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഈ അഭിപ്രായത്തെ കെ.മുരളീധരൻ പിന്തുണച്ചിരുന്നു.