സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ അന്തോനീസിന്റെ തിരുന്നാള്‍

സാന്‍ അന്റോണിയോ: സെന്റ്. ആന്റണീസ് ദൈവാലയത്തിന്റെ ഏഴാമത് തിരുന്നാള്‍ ജൂണ്‍ 09, 10, 11 തിയതികളില്‍ ആഘോഷിക്കുകയാണ്. അതിശയങ്ങളുടെയും അദ്ഭുതങ്ങളുടെയും ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട്, തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍. മാര്‍ ജോസഫ് പണ്ടാരശ്ശേരി 10 -ന് ശനിയാഴാഴ്ച്ച ഈ കൊച്ചു സമൂഹത്തോടൊപ്പം ചേരുന്നു.

വിശ്വാസ നിറവില്‍ ഉണ്ണിയേശുവിനെ കൈകള്‍ല്‍ളിലെടുത്ത് ഓമനിക്കാന്‍ അവസരം ലഭിച്ച – ഉയിരാകെ അദ്ഭുതങ്ങളിലൂടെ ആയിരങ്ങള്‍ക്ക് വിശ്വാസ തീക്ഷണത പകര്‍ന്ന- പാദുവായിലെ വി. അന്തോനീസിന്റെ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അëഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും æടുംബത്തോടും സുഹ്രുത്തുക്കളോടുമൊപ്പം ക്ഷണിക്കുന്നതായി വികാരി ഫാ. ബിനോയി നാരമംഗലത്ത് അറിയിച്ചു. ഷീജോ പഴയം പള്ളിയാണ് പ്രസുദേന്തി. പരിപാടികള്‍.

09 വെള്ളി

കൊടിയേറ്റ്:
വി. æര്‍ബാന:
ലദീഞ്ഞ്
വി. അന്തോനീസിന്റെ നൊവേന.

10 ശനി

വി. æര്‍ബാനയും സ്ഥൈര്യലേപനവും: മാര്‍ ജോസഫ് പണ്ടാരശ്ശേരി
വി. അന്തോനീസിന്റെ നൊവേന.
ഇടവകാംഗനളുടെ കലാസന്ധ്യ.
ജയന്‍ ചാലക്കുടി അവതരിപ്പിക്കുന്ന കലാപരിപാടികള്‍.

11 ഞായര്‍

തിêന്നാള്‍ æര്‍ബാന.
കഴുന്നെടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.