എഴ് വയസുകാരി ദുരൂഹസാഹചര്യത്തില്‍ കുളിമുറിയില്‍തൂങ്ങി മരിച്ച നിലയില്‍

Young woman in silhouette.

തിരുവനന്തപുരം :എഴ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കുളിമുറിയില്‍തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കാട്ടായ്‌കോണം കൂനയില്‍ പല്ലവിയി ല്‍ സജികുമാറിന്റെയും മഹേശ്വരിയുടെയും മക ള്‍ കാവ്യ .എം.എസിനെ ആണ്തൂങ്ങി മരിച്ച നിലയി ല്‍ കണ്ടെത്തിയത്.പോത്തന്‍കോട് മേരി മാതാ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച കാവ്യ.ഞായറാഴ്ച വൈകിട്ട് കുളിക്കാന്‍ കയറിയ തൂങ്ങിനിലയില്‍കാണുകയായിരുന്നുവത്രെ. കുട്ടി എല്ലാ ദിവസവും ഒറ്റയ്ക്കാണ് കുളിക്കുന്നത് സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്ക ള്‍ നോക്കുമ്പോള്‍ ആണ് കുട്ടിയെ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്നു പോലിസ് പറഞ്ഞു തുടര്‍ന്ന് മാതാപിതാക്ക ള്‍ ആശുപത്രിയി ല്‍ എത്തിച്ചെങ്കിലും ജീവ ന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.