ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2017 സെപ്റ്റംബർ 2 ന്

 ജിമ്മി കണിയാലി
ചിക്കാഗോ:ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷങ്ങളില്‍ മുഖ്യാതിഥി ആയി മുന്‍ കേന്ദ്ര മന്ത്രിയും മാവേലിക്കര നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ആയ കൊടിക്കുന്നില്‍ സുരേഷ് എംപി പങ്കെടുക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

സെപ്തംബര് 2 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചിക്കാഗോ യിലെ താഫ്ട് ഹൈ സ്കൂളില്‍ ആണ് ഓണാഘോഷങ്ങള്‍ നടത്തുന്നത് . നാലുമണിമുതല്‍ 6 മണി വരെ ആയിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കും സമ്മേളനത്തെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ നേരത്തേക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന കലാ സദ്യ യും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.