ഫിലാഡല്‍ഫിയയില്‍ കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക് ജൂണ്‍ 17-ന്

ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ

ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇതര സാമൂഹിക- സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ജൂണ്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കോര്‍ ക്രീക്ക് പാര്‍ക്കില്‍ (Core Creek Park, 901E Bridge Town Pike, Langhorne, PA 19047) വച്ചു നടത്തുന്നതാണ്.

അംഗങ്ങളുടെ ഇടയിലെ കായികവും മാനസീകവുമായ ഉല്ലാസത്തിനായി പതിവുപോലെ നടത്തിവരാറുള്ള പിക്‌നിക്കിലേക്ക് കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരേയും സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും കുടുംബ സമേതം ക്ഷണിക്കുന്നതായും, കൂടാതെ കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും സഹായ സഹകരണങ്ങള്‍ നല്‍കിവരുന്ന വ്യക്തികളോടും സ്ഥാപനങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡന്റ് ബെന്നി കൊട്ടാരത്തില്‍ അറിയിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കായിക വിനോദങ്ങള്‍ മാത്യു ഐപ്പ്, വര്‍ഗീസ് വര്‍ഗീസ് (പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്നതാണ്.

ജോസഫ് മാണി (വൈസ് പ്രസിഡന്റ്), സാബു ജേക്കബ് (ജനറല്‍ സെക്രട്ടറി), ഏബ്രഹാം ജോസഫ് (ട്രഷറര്‍), ജോബി ജോര്‍ജ്, കുര്യന്‍ രാജന്‍, ജീമോന്‍ ജോര്‍ജ്, ജയിംസ് ആന്ത്രയോസ്, ജോണ്‍ പി. വര്‍ക്കി, കുര്യാക്കോസ് ഏബ്രഹാം, റോണി വര്‍ഗീസ്, സാബു പാമ്പാടി, സാജന്‍ വര്‍ഗീസ്, സണ്ണി കിഴക്കേമുറി, രാജു കുരുവിള, വര്‍ക്കി പൈലോ, ജോഷി കുര്യാക്കോസ്, മാത്യു ജോഷ്വ, സെറിന്‍ കുരുവിള, അരുണ്‍ വര്‍ക്കി, ജേക്കബ് തോമസ്, സാറാ ഐപ്പ്, ബീനാ കോശി (വനിതാ ഫോറം) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പിക്‌നിക്കിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kottyamassociation.org