നോര്‍ത്തു് അമേരിക്കന്‍ ക്‌നാനായ യാക്കോബായ കുടുംബ സംഗമത്തിന്റെ് സ്മരണിക പ്രസിദ്ധീകരിക്കുന്നു

നോര്‍ത്തു് അമേരിക്കന്‍ ക്‌നാനായ യാക്കോബായ കമ്മൂണിറ്റി ഫിലാഡല്‍ഫിയയില്‍വച്ച് ജൂണ്‍ 27 മുതല്‍ 30 വരെ നടക്കുന്ന കുടുംബ സംഗമത്തിന്റെ് സ്മരണിക പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പ്രസിദ്ധീകരണതലത്തില്‍ കഴിവും പരിചയസമ്പന്നനുമായ ശ്രീ.കെ.പി. ആന്‍ഡ്രൂസിന്റെ് നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. ക്‌നാനായസമുദായത്തിന്റെ് അമേരിക്കന്‍ റീജിനല്‍ മെത്രാപ്പോലിത്താ ആര്‍ച്ച് ബിഷപ്പ് ഡോ. ആയൂബ് മോര്‍ സില്‍വാനോസിന്റെ ഉപദേശം ഈ സുവനീറിന് മാറ്റ്കൂട്ടും.

സാധാരണപ്രസിദ്ധീകരിക്കാറുള്ള സുവനീറുകളില്‍നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും  ഈ സുവനീര്‍. ക്‌നാനായ കമ്മൂണിറ്റിയെ സ്‌നേഹിക്കുന്നവര്‍ എല്ലാകാലവും സൂക്ഷിച്ചുവയ്കുവാന്‍ ഇഷ്ടപെടുന്ന ഒരു ഉപഹാരമായിാണു് ഈ സുവനീറിനെ രൂപകല്പനചെയ്യുന്നതു്. ക്‌നാനായ സമുദായ സംക്ഷിപ്ത ചരിത്രം, ആദ്യകാല ഭരണാധികാരികള്‍, ദേവാലയങ്ങള്‍ എന്നിവയ്ക്കു് ഉപരിയായി അമേരിക്കന്‍ കുടിയേറ്റചരിത്രം, നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മൂണിറ്റിയുടെ കര്‍മ്മ പരിപാടികളുടെ അവലോകനം എന്നിവ ഉള്‍പ്പെടുത്തുന്നുണ്ടു്. കൂടാതെ അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന കുടുംബങ്ങളില്‍നിന്നും വേര്‍പിരിഞ്ഞ മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെ സ്മരണയ്ക്കു്‌വേണ്ടി ഫോട്ടോയും പേരു വിവരങ്ങളും ഉള്‍കൊള്ളിക്കുവാന്‍ ഉദ്ദേശിക്കുന്നു. താല്പര്യമുള്ളവര്‍ എത്രയുംവേഗം സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീ .കെ.പി.ആന്‍ഡ്രൂസുമായി ബദ്ധപ്പെടേണ്ടതാകുന്നു.

സുവനീറിര്‍െറ് അവസാനഭാഗത്ത് ക്‌നാനായ കമ്മൂണിറ്റിയുടെ ഒരു ഡയറക്ടറിയും ഉള്‍പ്പെടുത്തുന്നുണ്ടു്. വൈദീകര്‍, ഇടവകള്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ അടങ്ങിയ ഈ ഡയറക്ടറി കമ്മൂണിറ്റിക്കു് വളരെ ഉപയോഗ പ്രദമായിരിക്കും. ഈ സോവനീറിന്റെ് കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് തപാലില്‍കൂടി ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതായിരിക്കും. ഈ പ്രസിദ്ധികരണം വിജയപ്രദമാക്കിതീര്‍ക്കുവാന്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

K.P.Andrews Kunnuparampil, Chairperson 516-326-0969
Jose Puthiamadom, CoChairperson 201-401-3015
Mon Malikarukayil, Committee Member 630-998-6729
Baiju Kanapuzha, Committee Member 416-895-0326
Jose Meapurathu, Committee Member 267-234-4471