16 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം

തിരുവനന്തപുരം:

ഈ മാസം 16 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം നടത്തുമെന്ന് ഉടമകളുടെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ചയിലെ ഉറപ്പ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സമരമെന്ന് ബസുടമകള്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്കുള്‍പ്പടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.