പെണ്‍കുട്ടിയെ ബാറ്റുകൊണ്ടടിച്ച് കൊലപ്പെടുത്തിയ സംഭവം യു.എസ് പൊലീസ് റോഡപകടമാക്കി ഒതുക്കി

വിര്‍ജീനിയ: അമേരിക്കയില്‍ പെണ്‍കുട്ടിയെ ബാറ്റുകൊണ്ടടിച്ച് കൊലപ്പെടുത്തിയ സംഭവം യു.എസ് പൊലീസ് റോഡപകടമാക്കി ഒതുക്കി. സംഭവം വംശീയാക്രമണമല്ലെന്നും റോഡപകടമാണെന്നും വിര്‍ജീനിയ പൊലീസ് അറിയിച്ചു.

നബ്ര ഹസ്‌നൈന്‍ മരിച്ച സംഭവത്തില്‍ ഡാര്‍വിന്‍ മാര്‍ട്ടിനെസ് ടോറെസ് എന്ന 22 കാരന്‍ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ സംഘത്തിലുണ്ടായിരുന്നവരുമായുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വക്താവ് ജൂലി പാര്‍കര്‍ വ്യക്തമാക്കി.

യു.എസിലെ വിര്‍ജീനിയയിലെ പള്ളിയില്‍നിന്നു മടങ്ങുകയായിരുന്ന മുസ്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം ബാറ്റുകൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. വിര്‍ജീനിയ പള്ളിക്കു സമീപം വംശീയാക്രമണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡാര്‍വിന്‍ പെണ്‍കുട്ടിയെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തന്‍െറ മകള്‍ മുസ്‌ലിമായതുകൊണ്ടാണ് കൊല്ലപ്പെട്ടതെന്ന് നബ്രയുടെ പിതാവ് മഹ്മൂദ് ഹസ്‌നൈന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സംഭവം വംശീയാക്രമണത്തിന്‍െറ പരിധിയില്‍പെടുത്തില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ശിരോവസ്ത്രം ധരിച്ചതാവാം അക്രമത്തിന് കാരണമെന്ന് അവരുടെ കുംടുംബാംഗം അഭിപ്രായപ്പെട്ടു.