ഫോമാ പൊളിറ്റിക്കല്‍ ഫോറം സൗത്ത് ഫ്‌ളോറിഡാ ചാപ്റ്റര്‍ ഉദ്ഘാടനം

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ സണ്‍ ഷൈന്‍ റീജിയണിലെ സൗത്ത് ഫ്ളോറിഡാ ചാപ്റ്റര്‍ ഭാരവാഹികളായി സാജന്‍ കുര്യന്‍(കോ-ഓഡിറ്റനേറ്റര്‍), ലൂക്കോസ് പൈനുങ്കല്‍(വൈസ് കോ-ഓഡിനേറ്റര്‍), സേവി മാത്യു(സെക്രട്ടറി), ഓസേപ്പ് വര്‍ക്കി(ജോയിന്റ് സെക്രട്ടറി) എന്നിവരെയും കമ്മറ്റിയംഗങ്ങളായി മയാമി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് തോമസ്, സെബാസ്റ്റിയന്‍ ഇമ്മാനുവേല്‍, എബി തോമസ്, കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് പ്രസിഡന്റ് ജിജോ ജോസ്, ജോണി തട്ടില്‍, ബിജു തോണിക്കടവില്‍, ബാബു പിണക്കാട്ട്, പോള്‍ പള്ളിക്കല്‍, ഡോ.ജഗതി നായര്‍, നവകേരള ആര്‍ട്സ് ക്ലബ് പ്രസിഡന്റ് സുരേഷ് നായര്‍, ബിജോയ് സേവ്യര്‍, ജോസഫ് പാനികുളങ്ങര, ജോണ്‍ ഉണ്ണൂണ്ണി, പി.സി.ജോബി, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രസിഡന്റ് സാജന്‍ മാത്യു, മാത്തുക്കുട്ടി തുമ്പമണ്‍, സാം പറതുണ്ടില്‍, സജി സക്കറിയാ, സഞ്ജയ് നെടുമ്പറമ്പില്‍, പത്മകുമാര്‍ നായര്‍, മാമ്മന്‍ പോത്തന്‍, അസ്സീസ്സി നടയില്‍, എന്നിവരെയും തെരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ഫ്ളോറിഡയിലെ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമാണ് കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സാജന്‍ കുര്യന്‍. ഫ്ളോറിഡായുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഒട്ടേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് റോയല്‍ ഇന്ത്യ റെസ്റ്റോറന്റില്‍ വച്ച് കൂടിയ സൗത്ത് ഫ്ളോറിഡാ ചാപ്റ്ററിന്റെ ഉദ്ധാടനം പൊളിറ്റിക്കല്‍ ഫോറം നാഷ്ണല്‍ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മനും, ഫോമാ നാഷ്ണല്‍ ജോ.ട്രഷറാര്‍ ജോമോന്‍ കുളപ്പുരക്കല്‍, നാഷ്ണല്‍ കമ്മിറ്റിയംഗം, ഷീലാ ജോസ്, ഫോറം നാഷ്ണല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ഫോറം നാഷ്ണല്‍ കമ്മിറ്റിയിലെ ലൂക്കോസ് പൈനുങ്കല്‍ തുടങ്ങിയവരും ചേര്‍ന്ന് നിലവിളക്കു കൊളുത്തി നിര്‍വഹിച്ചു.

സൗത്ത് ഫ്ളോറിഡയിലെ മുതിര്‍ന്ന ഫോമാ നേതാക്കളുടെ സാന്നിദ്ധ്യം പൊളിറ്റിക്കല്‍ ഫോറം ചാപ്റ്ററിനു കൂടുതല്‍ ശക്തി പകരുന്നുവെന്ന് പൊളിറ്റിക്കല്‍ ഫോറം നാഷ്ണല്‍ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ പ്രസ്താവിച്ചു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ.ട്രഷറാര്‍ ജോമോന്‍ കുളപ്പുരക്കല്‍ പി ആര്‍ ഓ മാത്യു വര്‍ഗീസ്, നാഷ്ണല്‍ കമ്മിറ്റിയംഗം ഷീലാ ജോസ്, സണ്‍ ഷൈന്‍ റീജിയന്‍ ആര്‍ വി.പി, ബിനു മാമ്പള്ളി, എന്നിവരോടൊപ്പം സി.കെ.ജോര്‍ജ്, സാറാ പൈനുങ്കല്‍, ഹരിപിള്ള തുടങ്ങിയവരും പുതിയ ചാപ്റ്റര്‍ ഭാരവാഹികളെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Newsimg1_32376684 Newsimg3_38949205 Newsimg4_3300428 Newsimg5_4727455