ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിലിന്റെ റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ മിഷന്‍ സന്ദര്‍ശനവും സി സി ഡി അവാര്‍ഡ് വിതരണവും ജൂണ്‍ 23 ന്

ലൂക്കോസ് ചാമക്കാല

ന്യൂയോര്‍ക്ക്: കോട്ടയം രൂപത സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരില്‍ റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ ക്‌നാനായ മിഷന്‍ സന്ദര്‍ശ്ശിക്കുന്നു .ജൂണ്‍ 23 ന് വെള്ളിയാഴ്ച വൈകിട്ട് 7 പിഎംന് റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ മിഷനുകളുടെ കൂടാരയോഗം ജോയ് തറത്തട്ടേലിന്റെ വീട്ടില്‍ വച്ച് കൂടാരയോഗ പ്രാര്‍ത്ഥനയിലും അഭിവന്ദ്യ തിരുമേനി പങ്കെടുക്കുന്നു .തുടര്‍ന്ന് ഞായറാഴ്ച വെസ്റ്റ്‌ചെസ്റ്റര്‍ റോക്‌ലാന്‍ഡ് മിഷന്‍ പുതിയതായി വാങ്ങിയ മാതാവിന്റെ നാമത്തിലുള്ള ദേവാലയം വിശ്വാസികള്‍ക്ക് ഒപ്പം സന്ദര്‍ശ്ശിക്കുന്നു .തുടര്‍ന്ന് മരിയന്‍ ഷ്‌റയിന്‍ ദേവാലയത്തില്‍ പിതാവ് വിശുദ്ധ കുര്‍ബാന സമര്‍പ്പിച്ച ത്തിനു ശേഷം പുതിയ ദേവാലത്തിലേക്കുള്ള മിഷിനിലെ ഓരോ കുടുംബത്തിന്റെയും അര്‍ഹമായ സംഭാവന പിതാവ് ഏറ്റുവാങ്ങുന്നു .

ഈ മിനിഷനുകളില്‍ നിന്ന് സ്കൂള്‍ കോളേജ് ഗ്രാജുയേറ്റ ചെയ്ത കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും സി സി ഡി ഗ്രാജുയേഷന്‍ സെറിമണി ഉല്‍ക്കാടനവും നിര്‍വഹിക്കുന്നു .ഈ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മിഷന്‍ ഡയറക്ടര്‍ ഫാ .ജോസ് ആദോപ്പിള്ളി ട്രസ്റ്റീമാരായ ഫിലിപ്പ് ചാമക്കാല ,സിബി മണലേല്‍ ,എബ്രഹാം പുലിയലകുന്നേല്‍ ,റെജി ഉഴങ്ങാലില്‍ സിസിഡി പ്രിന്‍സിപ്പല്‍ സാബു മേക്കാട്ട്,ഫെറോന സെക്രട്ടറി തോമസ് പാലിച്ചേരി എന്നിവരാണ് .മാതാവിന്റെ നാമത്തിലുള്ള പുതിയ ദേവാലയത്തിലേക്കുള്ള പ്രവേശനം നിറവേറ്റാന്‍ ഇടവരുത്തിയ ദിവ്യകൃപക്ക് നന്ദി പറയുന്ന ഈ മഹനിയ വിശുദ്ധ ചടങ്ങിലേക്ക് എല്ലാവിശ്വാസികളെയും ക്ഷണിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ ജോസ് ആദോപ്പിള്ളി 954 305 7850