ലീലാ മാരേട്ടിന് ഇന്‍ഡ്യാ അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്റ് അച്ചീവ്‌മെന്റ് പുരസ്കാരം

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഇന്‍ഡ്യാ അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്റ് ഏര്‍പ്പെടുത്തിയ മുപ്പത്തിയെട്ടാമത് അച്ചീവ്‌മെന്റ് പുരസ്കാരം ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണും, സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാ മാരെട്ടിന് സമ്മാനിച്ചു . അമേരിക്കയിലെ വിവിധ രഗംങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് ഇത്. ജൂണ്‍ നാലിന് ന്യൂ യോര്‍ക്കില്‍ മേല്‍വില്‍ ഹണ്ടിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡു സമ്മാനിച്ചു. ടൗണ്‍ ഓഫ് ഓയിസ്റ്റര്‍ ബേ സൂപ്പര്‍വൈസര്‍ ജോസഫ് സലാറ്റിന മുഖ്യാതിഥിയായി പങ്കെടുത്തു ജേതാക്കളെ അവാര്‍ഡ് നല്‍കി ആദരിച്ചു. നാസ്സാ കൗണ്ടി എക്‌സികുട്ടീവ് ആയി മത്സരിക്കുന്ന ജോര്‍ജ് മര്‍ഗോസ് ചടങ്ങില്‍ പങ്കെടുത്തു.

ഫൊക്കാനയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകയായ ലീലാ മാരേട്ട് ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു ധാരയില്‍ അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്. സാമൂഹ്യ പ്രവര്‍ത്തന രംഗത്തു നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ലീലാ മാരേട്ട് ആലപ്പുഴ സ്വദേശിനിയാണ്. സെന്റ് ജൊസഫ് കോളിജില്‍ ഡിഗ്രി പഠനം, പി ജി എസ് ബി കോളേജില്‍, ആലപ്പുഴ സെന്റ് ജൊസഫ് കോളിജില്‍ തന്നെ അധ്യാപിക ആയി. 1981ല്‍ അമേരിക്കയില്‍ വന്നു1988 മുതല്‍ പൊതു പ്രവര്‍ത്തനം തുടങ്ങി. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്ക്കിന്റെ പ്രസിഡന്റ്‌റ്. ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്‌റ്, ചെയര്‍മാന്‍, യൂണിയന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി, സൌത്ത് ഏഷ്യന്‍ ഹെരിറ്റെജിന്റെ വൈസ് പ്രസിഡന്റ്‌റ്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ തുടങ്ങിയ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്, ഇപ്പോള്‍ ഫൊക്കാനയുടെ വനിതാ വിഭാഗം ചെയര്‍ പേഴ്‌സണ്‍ ആണ്.

ഭര്‍ത്താവ് രാജാന്‍ മാരേട്ട് ട്രാന്‍സിറ്റില്‍ ആയിരുന്നു റിട്ടയര്‍ ആയി, രണ്ടു മക്കള്‍, ഒരു മകനും, മകളും. മകന്‍ ഫിനാന്‍സ് കഴിഞ്ഞു കമ്പനിയുടെ വൈസ് പ്രസിടന്റ്‌റ് ആയി ജോലി ചെയുന്നു. മകള്‍ ഡോക്ടര്‍, നല്ലൊരു കുടുംബിനി കൂടി ആയ ലീല മാരേട്ട് ന്യൂയോര്‍ക്ക് സിറ്റി പരിസ്ഥിതി വിഭാഗത്തില്‍ മുപ്പതു വര്ഷമായി സൈന്റിസ്റ്റ് ആയി ജോലി ചെയ്തു, ഇപ്പോള്‍ റിട്ടയര്‍ ജീവിതം നയിക്കുന്നു.