പനി; സംസ്ഥാനത്ത് ഇന്നും മരണം ;23,190 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണ കൂടി. മലപ്പുറത്താണ് ഇന്നു മരണം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ആശുപത്രികളില്‍ 23,190 പേര്‍ ചികിത്സ തേടി. 157 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

764 സംശയാസ്പദ ഡെങ്കിപ്പനിയുണ്ട്. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. തലസ്ഥാനത്ത് 3,284 പേരും മലപ്പുറത്ത് 3151 പേരും ആശുപത്രികളിലെത്തി.

തിരുവനന്തപുരത്ത് 78 പേര്‍ക്കാണ് ഇന്നു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 219 സംശയാസ്പദ ഡെങ്കിപ്പനിയുമുണ്ട്. സംസ്ഥാനത്ത് 11 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 21 സംശയാസ്പദ എലിപ്പനി കേസുകളുമുണ്ട്. 18 പേര്‍ക്ക് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തു.

ജില്ല, പനി ചികിത്സയ്‌ക്കെത്തിയവര്‍, സംശയാസ്പദ ഡെങ്കി, സ്ഥിരീകരിച്ച ഡെങ്കി, സംശയാസ്പദ എലിപ്പനി, സ്ഥിരീകരിച്ച എലിപ്പനി, എച്ച്1 എന്‍1 എന്ന ക്രമത്തില്‍:

തിരുവനന്തപുരം: 3,284, 219, 78, 12, 8, 0
കൊല്ലം: 2,077, 73, 20, 0, 0,6
പത്തനംതിട്ട: 811, 13, 4, 0, 0, 1
ഇടുക്കി: 609, 34, 6, 0, 0, 0
കോട്ടയം: 1,269, 9, 5, 0, 0, 1
ആലപ്പുഴ: 1,035, 24, 3, 3,3,0
എറണാകുളം: 1,483, 23, 17, 0, 0, 2
തൃശൂര്‍: 1,960, 49, 0, 0, 0, 0
പാലക്കാട്: 2,499, 77, 0, 0, 0, 0
മലപ്പുറം: 3,151, 99, 8, 0, 0, 1
കോഴിക്കോട്: 2,042, 86, 1, 0, 0, 0
വയനാട്: 828, 12, 3, 6, 0, 4
കണ്ണൂര്‍: 1,417, 32, 11, 0, 0, 3
കാസര്‍കോട്: 725, 14, 1, 0, 0, 0