ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ കോണ്‍ഫറന്‍സ്; മന്മഥന്‍ നായര്‍, സണ്ണി മാളിയേക്കല്‍ സ്‌പൊണ്‍സര്‍മാര്‍

ചിക്കാഗോ: മാധ്യമ സൗഹൃദത്തിന്റെ തറവാട്ടു മഹിമയായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോ ര്‍ത്ത് അമേരിക്കയുടെ ഏഴമാത് കോണ്‍ഫറന്‍സിന് സ്‌പൊണ്‍സര്‍ഷിപ്പുമായി മുന്‍ ഫൊ ക്കാന പ്രസിഡന്റ്‌കെ.ജി മന്മഥന്‍ നായരും പ്രസ്ക്ലബ്ബ് അംഗമായ സണ്ണി മാളിയേക്കലും. അമേരിക്കയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥി കൂടിയാണ് മന്മഥ ന്‍ നായര്‍. ഏഷ്യാനെറ്റ് പ്രതിനിധിയും വ്യവസായ പ്രമുഖനുമായ സണ്ണി മാളിയേക്കല്‍.

വിജയക്കൊടി പാറിച്ച വിദ്യാഭ്യാസ സ്ഥാപനമായ കെ.ജി.എം ഗ്രൂപ്പിന്റെ സി.ഇ.ഒ ആയ മന്മഥന്‍ നായര്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. ഡാളസ് ഇന്‍ഡോ അമേരിക്ക ന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം ഇന്റര്‍ നാഷണ ല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെയും അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ്‌വി ന്‍സന്റിന്റെയും സാരഥിയാണ്. കരീബിയനില്‍ പ്രവര്‍ത്തിക്കുന്ന ഈ മെഡിക്കല്‍ സ്കൂളു കളില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രമായ സൗത്ത്‌വെസ്റ്റ് കിംഗ്‌സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയു ടെ നേതൃത്വവും മന്മഥന്‍ നായര്‍ക്കാണ്. ഈ സ്ഥാപനത്തിന്റെ ബാച്ചിലര്‍ ഓഫ് നേഴ്‌സിം ഗും എം.ബി.എയും വളരെ പ്രശസ്തമാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രായഭേദമന്യേ ഗ്രാ ജ്വേറ്റ് ചെയ്ത് ജോലി നേടാന്‍ ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനം സഹായിച്ചു.

അടുത്തയിടെ അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് നല്‍കിയ സേവനത്തി ന് ജനം ടി.വി പ്രവാസിശ്രീ അവാര്‍ഡ് നല്‍കി മന്മഥന്‍ നായരെ ആദരിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകരുമായും ഇന്ത്യ പ്രസ്ക്ലബ്ബുമായും ഉറച്ച സൗഹൃദം നിലനിര്‍ത്തുന്ന വ്യക്തി കൂടിയാണ് മന്മഥന്‍ നായര്‍.

ഇന്ത്യ പ്രസ്ക്ലബ്ബിന്റെ സജീവാംഗം തന്നെ സ്‌പൊണ്‍സറാവുന്നു എന്ന പ്രത്യേകതയാണ് സണ്ണി മാളിയേക്കലിന്റെ സ്‌പൊണ്‍സര്‍ഷിപ്പിനുളളത്. ഇന്ത്യ പ്രസ്ക്ലബ്ബ് ഡാളസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്, ഏഷ്യാനെറ്റ് ടെക്‌സസ് റീജിയന്‍ പ്രതിനിധി എന്നീ സ്ഥാനങ്ങള്‍ അലങ്ക രിച്ചിട്ടുളള സണ്ണി മാളിയേക്കല്‍ അറിയപ്പെടുന്ന റസ്റ്ററന്റ്കണ്‍സള്‍ട്ടന്റാണ്. സാം ഹൂസ്റ്റ ണ്‍ യൂണിവേഴ്‌സിറ്റയില്‍ നിന്നും എം.ബി.എ നേടിയിട്ടുളള അദ്ദേഹത്തിന്റെ ആത്മകഥയാ യ എന്റെ പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു.

ന്യൂയോര്‍ക്കില്‍ 2001 സെപ്റ്റംബര്‍ 11 ന് സംഭവിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തെ തുടര്‍ന്നുളള രക്ഷാപ്രവര്‍ത്തനത്തില്‍ വോളന്റിയര്‍ ആയി സേവനം അനുഷ്ഠിച്ച് യു.എസ് ഗവണ്‍മെന്റിന്റെ പ്രത്യേക പ്രശംസാപത്രം നേടിയിട്ടുളള സണ്ണി മാളിയേക്കല്‍ അറിയപ്പെടു ന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്.

ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന ഇന്ത്യ പ്രസ്ക്ലബ്ബ് നാ ഷണല്‍ കോണ്‍ഫറന്‍സില്‍ രാഷ്ട്രീയ രംഗത്തു നിന്നും രാജ്യസഭാ സ്പീക്കര്‍ പി.ജെ കു ര്യന്‍, കേരളത്തിന്റെ കൃഷിമന്ത്രി സുനില്‍കുമാര്‍, എ.ബി രാജേഷ് എം.പി എന്നിവരും മാ ധ്യമ രംഗത്തു നിന്ന് ഉണ്ണി ബാലകൃഷ്ണന്‍, ഷാനി പ്രഭാകരന്‍, അളകനന്ദ, രാജീവ്, പി.യു തോമസ് തുടങ്ങിയവരും പങ്കെടുക്കും. കേരള ഗവണ്‍മെന്റിന്റെ മാധ്യമ ഉപദേഷ്ടാവും കൈരളി ടി.വി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് അതിഥിയായി എത്തും. ഇ തോടൊപ്പം മാധ്യമ രംഗത്തെ ഒട്ടേറെ പ്രമുഖരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.