മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്കു ബഹുമതി

ജോര്‍ജ്ജ് തോമസ് (മെല്‍ബണ്‍)

2017 ജൂണ്‍ 21ന് കാനഡയിലെ ഹാലിഫാക്‌സില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ടociety for Teaching and Learning in Higher Education (STLHE ) പ്രഡിഡന്റ് റോബര്‍ട്ട് ലാപ്പില്‍ നിന്നും International D2L Innovation Award in Teaching and Learning ഡോ. മരിയ ഏറ്റുവാങ്ങി. അടുത്ത മാസം ലാസ് വേഗാസില്‍ വച്ചു നടക്കുന്ന സമ്മേളനത്തിലും ഈ ലോകോത്തര അവാര്‍ഡ് ജേതാക്കളെ ആദരിക്കും. ഡോ. മരിയ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സിലെ ടോപ്പിക്കല്‍ ഗ്രൂപ്പ്, ഫിസിക്‌സ് എഡ്യൂക്കേഷന്‍ ഗ്രൂപ്പിന്റെ (PEG) അദ്ധ്യക്ഷയും Science, Technology, Engineering and Mathematics (STEM) Women Branching Out വിഭാഗത്തിന്റെ സ്ഥാപകയും ആണ്.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലാമ്മയുടെയും മകളാണു ഡോ. മരിയ.

Pioneering physics educator receives international award: http://news.flinders.edu.au/blog/2017/05/31/pioneering-physics-educator-receives-international-award/
http://www.flinders.edu.au/stemwomen/
https://www.facebook.com/FlindersSTEMWomen/