ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദു:ഖറാനോ തിരുനാള്‍ ഭക്ത്യാഡംഭപൂര്‍വ്വം നടത്തപ്പെടുന്നു.

ജൂണ്‍ 30 വെള്ളിയാഴ്ച വൈകിട്ട് 7 മണി- വി. കുര്‍ബാന- നൊവേന. റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍ (രൂപതാ പ്രൊക്യുറേറ്റര്‍) മുഖ്യകാര്‍മികത്വം വഹിക്കും.

ജൂലൈ 1 ശനി- രാവിലെ 8.30 വി. കുര്‍ബാന- റവ.ഫാ. ബാബു മഠത്തിപറമ്പില്‍ (സെന്റ് മേരീസ് മലങ്കര ചര്‍ച്ച്).

ജൂലൈ 2 ഞായര്‍: രാവിലെ 8 മണി- വി. കുര്‍ബാന, 11 വി. കുര്‍ബാന- രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. 12.30-നു കൊടിയേറ്റ്. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 5 -ന് വിശുദ്ധ കുര്‍ബാന (നോര്‍ത്ത് ബ്രൂക്ക്), 5.30-ന് വി. കുര്‍ബാന (കത്തീഡ്രലില്‍).

ജൂലൈ 3 തിങ്കള്‍: ദുഖ്‌റോനോ തിരുനാള്‍- രാവിലെ 8.30-ന് വി. കുര്‍ബാന, വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന, നൊവേന- റവ.ഫാ. ജോസഫ് പാലയ്ക്കല്‍ സി.എം.ഐ മുഖ്യകാര്‍മികന്‍.

ജൂലൈ 4 ചൊവ്വ: രാവിലെ 8. 30-ന് വി.കര്‍ബാന, വൈകിട്ട് 7 മണിക്ക് വി. കുര്‍ബാന- റവ.ഫാ. ഏബ്രഹാം മുത്തോലത്ത് (ഫൊറോനാ വികാരി, സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ചര്ച്ച്).

ജൂലൈ 5 ബുധന്‍: രാവിലെ 8.30 വി. കുര്‍ബാന. വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന- റവ.ഫാ. ജോണിക്കുട്ടി പുലിശേരി (രൂപതാ ചിന്‍സിലര്‍).

ജൂലൈ 6 വ്യാഴം- രാവിലെ 8.30-ന് വിശുദ്ധ കുര്‍ബാന. വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന (സുറിയാനി)- നൊവേന- റവ.ഫാ. വില്‍സണ്‍ കണ്ടങ്കേരി (സീറോ മലബാര്‍ ചര്‍ച്ച് എഡിന്‍ബര്‍ഗ്, ടെക്‌സസ്).

ജൂലൈ 7 വെള്ളി: രാവിലെ 8.30-ന് വി. കുര്‍ബാന, വൈകിട്ട് 5 മണിക്ക് റാസ കുര്‍ബാന, നൊവേന- ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, റവ.ഫാ. പോള്‍ ചാലിശേരി, റവ.ഫാ. വില്‍സണ്‍ കണ്‍ങ്കേരി, റവ.ഫാ. ബോബി തോമസ് വട്ടംപുറത്ത്, റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരിക്കും.

വൈകിട്ട് 7.15-ന് മലബാര്‍ നൈറ്റ്- സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമി നയിക്കുന്ന വിവിധ കലാപരിപാടികള്‍.

ജൂലൈ 8 ശനി: രാവിലെ 8 മണിക്ക് വിശുദ്ധ കുര്‍ബാന, വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാന (ഇംഗ്ലീഷ്), നൊവേന – ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികന്‍. ഫാ. ഫൗസാഎല്ലാ കാക്കോ (മാര്‍ത്ത മറിയം ചര്‍ച്ച്, നോര്‍ത്ത് ബ്രൂക്ക്) സന്ദേശം നല്‍കും

വൈകിട്ട് 7 മണിക്ക് പ്രസുദേന്തി വാഴ്ച, 7.30-ന് പ്രസുദേന്തി നൈറ്റ് (ഈഗിള്‍ വിഷന്‍ 2017) പ്രസുദേന്തി വാര്‍ഡ് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.

ജൂലൈ 9 ഞായര്‍: രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാന, വൈകിട്ട് 5 മണി വിശുദ്ധ കുര്‍ബാന – ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികന്‍. ഫാ. ബോബ് ഹിന്‍സ് (ഔവര്‍ ലേഡി ഓഫ് ബ്രൂക്ക് ചര്‍ച്ച്) സഹകാര്‍മികന്‍. റവ.ഫാ. തോമസ് മുളവനാല്‍ (വികാരി ജനറാള്‍ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച്) തിരുനാള്‍ സന്ദേശം നല്‍കും.

6.45-ന് കത്തീഡ്രല്‍ ഇടവകയുടെ പത്താം വാര്‍ഷികം നടത്തപ്പെടും. 7 മണിക്ക് വര്‍ണ്ണശബളവും പ്രൗഢഗംഭീരവുമായ പ്രദക്ഷിണം ആരംഭിക്കും. കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത ആയിരക്കണക്കിന് വിശ്വാസികള്‍ നിരവധി വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച്, ചെണ്ടമേളം, ബാന്റ് സെറ്റ് എന്നിവയുടെ അകമ്പടിയോടെ, വര്‍ണ്ണപകിട്ടാര്‍ന്ന നൂറുകണക്കിന് മുത്തുക്കുടകളും, കൊടികളുമേന്തി ദേവാലയത്തിനു പുറത്ത് നഗരവീഥിയിലൂടെ പരമ്പരാഗത രീതിയില്‍ നടത്തപ്പെടുന്ന മനോഹരവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം ഏവര്‍ക്കും എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന രീതിയിലായിരിക്കും. തുടര്‍ന്നു സ്‌നേഹവിരുന്നും കരിമരുന്ന് കലാപ്രകടനവും ഉണ്ടായിരിക്കും.

ജൂലൈ 10 തിങ്കള്‍: രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന, വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന- സകല മരിച്ച വിശ്വാസികളുടേയും ഓര്‍മ്മദിനാചരണം.

ജൂലൈ 16 ഞായര്‍: രാവിലെ 8 മണിക്ക് വിശുദ്ധ കുര്‍ബാന, 11 മണിക്ക് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കൊടിയിറക്കുന്നതോടുകൂടി തിരുനാള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (വികാരി) 714 800 3648, റവ.ഡോ. ജയിംസ് ജോസഫ് എസ്.ഡി.ബി (അസി. വികാരി), പോള്‍ വടകര (708 307 1122, ലൂക്ക് ചിറയില്‍ (630 808 2125, സിബി പാറേക്കാട്ട് (847 209 1142), ജോര്‍ജ് അമ്പലത്തിങ്കല്‍ (312 912 1762), ജോസഫ് കണിക്കുന്നേല്‍ (773 603 5660) (ട്രസ്റ്റിമാര്‍), തോമസ് മൂലയില്‍ (തിരുനാള്‍ കോര്‍ഡിനേറ്റര്‍).